കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ റിലേ നിരാഹാര സമരം. സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമം നടപ്പിലാക്കുക, മലബാര്‍ ദേവസ്വം കരട് ബില്‍ പ്രത്യേക നിയമസഭ കൂടി ഉടന്‍ നടപ്പില്‍ വരുത്തുക, പ്രതിമാസ വേതനം കുടിശ്ശികയാക്കാതെ യഥാസമയം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം സംയുക്ത സമരസമിതി കണ്‍വീനര്‍ വി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.