Sports

ചരിത്രം കുറിച്ച് മായാങ്ക് അഗര്‍വാള്‍; ആദ്യ സെഞ്ചുറി തന്നെ ഡബിള്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ടെസ്റ്റ് സെഞ്ചുറി തന്നെ ഡബിള്‍ സെഞ്ചുറിയാക്കിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ നേട്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നത്. 358 പന്തുകളില്‍ നിന്ന് 22 ഫോറും അഞ്ച് സിക്സും സഹിതമാണ് മായങ്ക് ഡബിള്‍ സെഞ്ച്വറി തികച്ചത്. വെറും അഞ്ചാം ടെസ്റ്റിലാണ് മയാങ്കിന്റെ ഈ നേട്ടം.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റിന് 418 റണ്‍സ് എന്ന നിലയിലാണ്. 202 റണ്‍സുമായി മായങ്കും 11 റണ്‍സുമായി അജിന്‍ക്യ രഹാനയുമാണ് ക്രീസില്‍.

ഒപ്പണിങ് ഇറങ്ങി മറ്റൊരു ചരിത്ര നേട്ടം കുറിച്ച് 176 റണ്‍സെടുത്ത രോഹിത്തിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

എന്നാല്‍ പിന്നീട് പൂജാരയുടേയും നായകന്‍ വിരാട് കോഹ്ലിയുടേയും വിക്കറ്റ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായി. പൂജാര ആറ് റണ്‍സെടുത്തപ്പോള്‍ കോഹ്ലി 20 റണ്‍സെടുത്ത് പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്കായി പിലാന്തറും മഹാരാജും മുത്തുസ്വാമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!