National News

24 മണിക്കൂറിനിടെ രാജ്യത്ത് 45,352 കോവിഡ് കേസുകൾ; 366 മരണം

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.കേസുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി കുറഞ്ഞു. 34,791 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

വിവിധ സംസ്ഥാനങ്ങളിലായി നാല് ലക്ഷത്തോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 3.99 ലക്ഷം സജീവ കേസുകളാണ് രാജ്യത്ത് നിലിവിലുള്ളത്.രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ 2.40 ലക്ഷം കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്.

366 മരണവും കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചു. കേരളത്തില്‍ തന്നെയാണ് മരണസംഖ്യയും കൂടുതല്‍. വ്യാഴാഴ്ച മാത്രം 188 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 74.84 ലക്ഷം വാക്സിന്‍ ഡോസുകള്‍ വ്യാഴാഴ്ച മാത്രം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 67.09 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!