സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 1391 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്ത് ഇന്ന് 1950 പേരാണ് രോഗമുക്തി നേടിയത്. 10 പേര് ഇന്ന് മരണപ്പെട്ടു. 21516 രോഗികളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു.ഇതുവരെ രോഗമുക്തി നേടിയവര്‍ 57,732. ഇന്ന് എട്ട് പുതിയ ഹോട്സ്പോട്ടുകള്‍, 14 പ്രദേശങ്ങളെ ഒഴിവാക്കി.
പോസിറ്റീവ് കേസിൽ കുറവുണ്ടായി. അതു ജാഗ്രത കുറയ്ക്കാനല്ല. ഓണാവധിയായതിനാൽ ടെസ്റ്റ് കുറഞ്ഞു. ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാൽ കേസുകളുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. 5ന് താഴെ നിർത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. ഒക്ടോബർ അവസാനത്തോടെ കേസ് വീണ്ടും വർധിക്കും. ജനുവരി മുതൽ കോവിഡിനെതിരെ പോരാടുന്നു.
വ്യാപനം ഉച്ചസ്ഥായിയിലെത്തുന്നത് പിടിച്ചു നിർത്താൻ സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയിൽ കേസ് വർധന ഉണ്ടായില്ല. ജനം പരിധിയിൽ കൂടുതൽ ജാഗ്രത പുലർത്തി. നമ്മുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയിൽ കേസ് വരുമെന്നായിരുന്നു കരുതിയിരുന്നത്. അതു പിടിച്ചു നിർത്താൻ സാധിച്ചു. അതേസമയം രോഗ വ്യാപനം വർധിച്ചു. മാർക്കറ്റ് സജീവമായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്ക തോത് വർധിച്ചു. ഓണാഘോഷത്തിന് ആളുകൾ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച പ്രധാനം. കൂടുതൽ ലോക്ഡൗൺ ഇളവുകൾ വന്നു. തിരക്ക് വർധിച്ചു.

