ന്യൂയോര്‍ക്ക്: 93ാം വയസില്‍ വീണ്ടും വിവാഹിതനായി മാധ്യമ ഭീമനും അമേരിക്കന്‍ വ്യവസായിയുമായ റൂപര്‍ട്ട് മര്‍ഡോക്ക്. 67 കാരിയായ എലീന സുക്കോവയാണ് വധു. മോസ്‌കോ സ്വദേശിയായ എലീന റിട്ട. മോളിക്യുലാര്‍ ബയോളജിസ്റ്റാണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ ആഗസ്റ്റിലാണ് റൂപര്‍ട്ടും എലീനയും പ്രണയം തുടങ്ങിയത്. മര്‍ഡോക്കിന്റെ മൂന്നാംഭാര്യ വെന്‍ഡി ഡാങ്ങിന്റെ സുഹൃത്തായിരുന്നു എലീന. രണ്ടുതവണ വിവാഹിതയായിട്ടുണ്ട് എലീന. എലീനയുടെ ആദ്യ വിവാഹത്തില്‍ അവര്‍ക്ക് ഒരു മകളുണ്ട്.
എയര്‍ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യഭാര്യ. 1966ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് സ്‌ക്വാട്ടിഷ് മാധ്യമ പ്രവര്‍ത്തക അന്ന മാന്‍, ബിസിനസുകാരിയായ വെന്‍ഡി ഡാങ്, നടി ജെറി ഹാള്‍ എന്നിവരെ വിവാഹം കഴിച്ചു. 2022ലാണ് നാലാം ഭാര്യ ജെറി ഹാളുമായി വേര്‍പിരിഞ്ഞത്. നാലു ഭാര്യമാരിലുമായി ആറ് മക്കളുണ്ട് മര്‍ഡോക്കിന്.