National News

വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

സമൂഹമാധ്യമമായ വാട്സാപ്പിനെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍.പരിഷ്‌കരിച്ച സ്വകാര്യത നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളിന്മേല്‍ പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം. ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.സ്വകാര്യതാ നയം ഇതുവരെ അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ഇത് ചൂണ്ടിക്കാട്ടി വാട്സാപ്പ് നിരന്തരം നോട്ടിഫിക്കേഷന്‍ നല്‍കുകയാണ്.

ജനുവരിയില്‍ വാട്‌സ് ആപ്പ് കൊണ്ടുവന്ന പരിഷ്‌കരിച്ച സ്വകാര്യനയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരും വാട്‌സ് ആപ്പും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. അതിനിടെയാണ് ഉപയോക്താക്കള്‍ക്കെതിരെ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. ചില കൗശല വിദ്യകളിലൂടെയാണ് പരിഷ്‌കരിച്ച സ്വകാര്യത നയം ഉപയോക്താക്കളെ കൊണ്ട് വാട്‌സ്ആപ്പ് അംഗീകരിപ്പിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

പുതിയ സ്വകാര്യത നയം ഉപയോക്താക്കളെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് ഡിജിറ്റല്‍ തന്ത്രങ്ങളാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രം ആരോപിക്കുന്നു. ഇതിനായി ഉപയോക്താക്കളിന്മേല്‍ വാട്‌സ്ആപ്പ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്‍ നിയമമാകുന്നതിന് മുന്‍പ് ഉപയോക്താക്കളെ പരിഷ്‌കരിച്ച സ്വകാര്യ നയത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് വാട്‌സ്ആപ്പിന്റെ ലക്ഷ്യമെന്നും കേന്ദ്രം വിമര്‍ശിക്കുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!