കോഴിക്കോട്: ആതുര സേവന രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് പാഴൂർ സ്വദേശികളായ സലീന- അഹ്മദ് കാഫി നേഴ്സ് ദമ്പതിമാർ. കഴിഞ്ഞ ഒരു മാസമായി തങ്ങളുടെ മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിരിഞ്ഞു നിന്ന് കൊണ്ടാണ് നാടിനായി കോവിഡ് പ്രവർത്തങ്ങളിൽ ഇവർ സജ്ജീവമായി പ്രവർത്തിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസുലേഷൻ വാർഡിൽ ജോലി ചെയ്യുന്ന സലീനയ്ക്ക് ഇന്നത്തോടെ ഡ്യൂട്ടി കഴിഞ്ഞെങ്കിലും മക്കളുമായി ഇടപഴകണമെങ്കിൽ ഇനി കൊറന്റൈൻ കാലാവധി കഴിയണം. നേരത്തെ മികച്ച നേഴ്സുനുള്ള ജില്ലാ പുരസ്‌കാരം സഫീനയ്ക്ക് ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ആശുപത്രിയിലാണ് ഭർത്താവ് അഹ്മദ് കാഫി ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിനു രാഷ്ട്രപതിയുടെ കൈകളിൽ നിന്നും 2017 ഇൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.3 മക്കളാണ് ഇവർക്കുള്ളത്.
അഹ്മദ് കാഫി ഇടയ്ക് എപ്പോഴെങ്കിലും പരിചരണ ആവിശ്യത്തിനായി നാടുമായി ബന്ധപ്പെടുമ്പോൾ മാത്രമാണ് തറവാട്ടിൽ എത്താൻ കഴിയുകയുള്ളു. മക്കളെ കാണാൻ പിതാവിന് സുരക്ഷയുടെ ഭാഗമായി സാധിച്ചിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരുമിച്ച് പഠിച്ച ദമ്പതികൾ പഠനത്തിന് ശേഷം ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ആരോഗ്യ രംഗത്ത് വർഷങ്ങളായി ഇവർ ജോലി ചെയ്യുന്നു. ഊണും ഉറക്കവുമില്ലാതെ നാടിൻറെ കാവലാളായി സ്വന്തം കുടുംബത്തേക്കാൾ വലിയ പരിഗണന നാടിന് കൽപ്പിക്കുന്ന ഇവരെ മാലാഖമാർ എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ.
ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവൻ ത്യജിച്ച് സേവനം നടത്തുന്നവർ. ഒരു രാജ്യത്തിന്റെ നെടും തൂണായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ അവരുടെയൊരു പ്രതിനിധിയായി നമ്മൾക്കിവരെ കാണാം . ഓർമ്മകളിൽ ചികയുമ്പോൾ മരിക്കാത്ത മാലാഖയായി അനേകം ലിനിമാർ ഈ നാടിനു വേണ്ടി രക്തസാക്ഷിത്വം വഹിക്കുമ്പോൾ ഇവരെ നമ്മൾ എങ്ങനെ കാണാതെ പോവും. ആരോഗ്യ പ്രാവർത്തകർക്ക് നേരെ അനാദരവ് കാണിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ചും, പരി രക്ഷ ഉറപ്പാക്കിയും രാജ്യം നിങ്ങൾക്കൊപ്പം ഉണ്ടാവും. നിങ്ങളോടുള്ള കടപ്പാട് പറഞ്ഞു തീർക്കാൻ കഴിയാത്തതാണ്. ജനതയുടെ ജീവൻ കാക്കുന്ന മാലാഖമാരെ ലോകം ജീവനോളം സ്നേഹിക്കുമെന്നത് തീർച്ചയാണ്.