Kerala News

കോഴിക്കോട് ട്രെയിനിൽ രാത്രി യുവാവ് പെട്രോൾ ഒഴിച്ചു തീയിട്ടു; മൂന്ന് മരണം, 9 യാത്രക്കാർക്ക് പൊള്ളലേറ്റു

കോഴിക്കോട് ∙ ട്രെയിൻ യാത്രയ്ക്കിടെ യുവാവു രാത്രി കോച്ചിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി; തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂർ മട്ടന്നൂർ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. അതേസമയം മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

കോച്ചിൽ തീയിട്ടതിനെ തുടർന്നു 3 സ്ത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്കു പൊള്ളലേറ്റു. ഇന്നലെ രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിലാണു സംഭവം.തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി. ചിലർ ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിൽ പിടിച്ചിട്ടു. ഈ സമയം അക്രമി കടന്നുകളഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!