Trending

പൂജ സ്റ്റോറിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ കച്ചവടം നടത്തിയ പൂജ സ്റ്റോർ ഉടമ പിടിയിൽ

പൂജ സ്റ്റോറിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ കച്ചവടം നടത്തിയ പൂജ സ്റ്റോർ ഉടമ പിടിയിൽ. കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. .കേച്ചേരി ചിറനല്ലൂര്‍ സ്വദേശി തസ്‌വീറി (40) നെയാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നമായ ഹാന്‍സാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേച്ചേരി മാര്‍ക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ പരിശോധനയില്‍ നൂറിലധികം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം പൊലീസും എക്‌സൈസും നിരവധിതവണ പൂജ സ്റ്റോറില്‍ പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. സ്ഥാപന ഉടമ തസ് വീറിനെയും സഹായിയെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!