information Kerala News

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിളക്കം. കവളപ്പാറ ഉരുള്‍പൊട്ടലില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 2020 ലെ ‘യൂണിയന്‍ ഹോം മിനിസ്‌റ്റേഴ്‌സ് സ്‌പെഷ്യല്‍ ഓപറേഷന്‍ മെഡല്‍’ ആണ് ലഭിച്ചിരിക്കുന്നത്. അടുത്ത നവംബറോട് കൂടെയാവും പുരസ്‌കാരങ്ങള്‍ കൈപ്പറ്റുക.

2019 ലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ട ജില്ലയാണ് മലപ്പുറം. ഒട്ടേറെ കൃഷിയിടങ്ങളും കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും കനത്ത ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. 59 പേരെയാണ് കാണാതായത്. കേന്ദ്ര സേനയടക്കം 19 ദിവസം തുടര്‍ച്ചയായി നടത്തിയ തിരച്ചിലില്‍ 48 ശവശരീരങ്ങള്‍ കണ്ടെത്തി. ഇവിടെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതാണ് പുസ്‌കാരത്തിനര്‍ഹനാക്കിയത്.

കോരളത്തില്‍ നിന്നും മറ്റ് 7 പേര്‍ കൂടെ അവാര്‍ഡിനര്‍ഹരായിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍മാരായ മനോജ് പറയത്ത്, അബ്ബാസ് കെ, എപിഎസ്‌ഐ റാങ്കിലുള്ള മുഹമ്മദ് ബഷീര്‍, ശ്യാം കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ നിധീഷ്, സക്കീര്‍, അബ്ദുള്‍ ഹമീദ് എന്നിവരാണ് പുരസ്‌കാരാര്‍ഹരായ മറ്റുള്ളവര്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!