Trending

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; നേതാക്കൾ അറസ്റ്റിൽ

ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങളാൽ രാജ്യതലസ്ഥാനമായ ഡൽഹി കലുഷിതമായി. നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്.

കേരളത്തിൽ നിന്നുൾപ്പെടെ മൂവായിരത്തിലധികം പ്രവർത്തകരാണ് ഈ പ്രക്ഷോഭത്തിൽ പങ്കെടുന്നത്. എ.എ. റഹീം, ഹിമാഘ്‌നരാജ് ഭട്ടാചാര്യ, കേരള സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം മുന്നേറുന്നത്. പൊലീസ് എത്രയൊക്കെ തടഞ്ഞാലും ജന്തർ മന്തറിലേക്ക് തന്നെ നീങ്ങുമെന്നാണ് നേതാക്കളുടെ നിലപാട്.

പ്രതിഷേധവുമായി എത്തിയ ഐസ പ്രവർത്തകരെയും ആം ആദ്മി പാർട്ടി പ്രവർത്തകരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളതെങ്കിലും, പ്രവർത്തകർ വീണ്ടും തടിച്ചുകൂടി ശക്തമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ ഉറച്ച തീരുമാനം. ഐസ പ്രവർത്തകർക്ക് നേരെ പൊലീസ് നടപടികളുണ്ടായതും സ്ഥലത്ത് കൂടുതൽ സംഘർഷത്തിന് വഴിവെച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!