കണ്ണൂര്‍: ഡിജിപി ലോക്നാഥ് ബഹ്റയ്ക്കു നേരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പ്രവര്‍ത്തിക്കുന്നു’ എന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരേയാണ് മാനനഷ്ടത്തിന് നിയമനടപടിയെടുക്കാൻ സർക്കാർ അനുമതി നൽകിയത്
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തി പുറത്തേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഡിജിപിക്കു നേരെ ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിജിപി ലോക്നാഥ് ബഹ്റ ബ്രാഞ്ച് സെക്രട്ടറി എന്ന പ്ലക്കാര്‍ഡും അദ്ദേഹത്തിന്റെ ചിത്രവും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

