Kerala Local News

കോഴിക്കോട് സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് വെട്ടേറ്റു

കോഴിക്കോട്: സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ബാബു എന്നയാൾക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. വ്യക്തിപരമായ കാരണങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വീടിൽവെച്ച് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പിന്നാലെ സാലുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങി. ബാബുവും ഇയാള്‍ക്ക് പിന്നാലെയെത്തി. വഴിയിൽ വെച്ചും ഇവർ തമ്മിൽ വാക്ക് തർക്കം തുടരുകയായിരുന്നു. സാലുദ്ദീന്‍ ജോലിയുടെ ആവശ്യത്തിനായി കൈയില്‍ സൂക്ഷിച്ച കൊടുവാളെടുത്ത് ബാബുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന് നാട്ടുകാർ ഇരുവരേയും പിടിച്ച് മാറ്റി പോലീസിനെ അറിയിച്ചു. പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്കു മാറ്റി. ആറു വെട്ടുകളാണ് ബാബുവിന്റെ ശരീരത്തിലെന്നാണ് വിവരം. സാലുദ്ദീനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!