information News

അറിയിപ്പുകൾ

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ ജൂൺ 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ-ഗ്രാന്റ്‌സ് പോർട്ടലിലും www.bcdd.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖലാ ഓഫീസ്-0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.

മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: 10 വരെ അപേക്ഷിക്കാം
2021 ൽ നടത്തുന്ന രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 10 വരെ നീട്ടിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. ജൂൺ 5ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ rimc.gov.in ൽ ലഭിക്കും.

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ, അക്കൗണ്ടിംഗ് & റ്റാലി, പ്രീസ്‌കൂൾ & മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാർഡ്ജറ്റ് ടെക്‌നോളജിസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി.
വിശദവിവരങ്ങൾക്ക്: 9188665545, 0471 2325154 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ്‌റോഡ്, വഴുതക്കാട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

ദേശീയ അധ്യാപക അവാർഡിന് നോമിനേഷൻ ക്ഷണിച്ചു
2020ലെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്രസർക്കാർ ക്ഷണിച്ചു. എം.എച്ച്.ആർ.ഡി. യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ http://nationalawardstoteachers.education.gov.in ൽ ഓൺലൈനായി 20നകം നോമിനേഷനുകൾ അപ്‌ലോഡ് ചെയ്യാം.

നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം
കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ swd.kerala.gov.in ലും www.cmdkerala.net ലും ലഭിക്കും. അപേക്ഷ അയയ്ക്കുന്നതിനുള്ള ലിങ്ക് വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 15 വൈകിട്ട് 5 മണി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!