സർവ്വീസ് പെൻഷൻകാരുടെ നാല്പത് മാസത്തെ ക്ഷേമാശ്വാസ കുടിശ്ശിക കവർന്നെടുത്ത പിണറായി സർക്കാറിന്റെ വഞ്ചനാപരമായ നിലപാടിനെതിരെയും പെൻഷൻ ക്ഷാമാശ്വാസ / പരിഷ്കരണ കുടിശ്ശിക തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ചുകൊണ്ടുംകെ.എസ്.എസ്.പി.എ കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ടൗണിൽ പ്രതിഷേധപ്രകടനവും സബ് ട്രഷറി ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമവും നടത്തി.
കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എം.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് യു. വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രവീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എസ്.എം. സേതുമാധവൻ, കെ.വേലായുധൻ, ശ്യാമള, ഉണ്ണികൃഷ്ണൻ, ശശികുമാർ കാവാട്ട്, കെ.സി.അബ്ദുൾ റസാഖ്, എ.വി.സുഗന്ധി, കെ. സ്വാമിനാഥൻ സംസാരിച്ചു.
സർവ്വീസ് പെൻഷൻകാരുടെ നാല്പത് മാസത്തെ ക്ഷേമാശ്വാസ കുടിശ്ശിക കവർന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധം

