കൈവെട്ടും, കാല്‍ വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും; സിപിഐഎം പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി എച്ച് സലാം

0
116

അമ്പലപ്പുഴയില്‍ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എച്ച് സലാം എം എല്‍ എയുടെ നേതൃത്വത്തിലായിരുന്നു സി പി എം പ്രകടനം. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈവെട്ടും കാല്‍വെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം.

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തി നിയമനത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്, ഇത്തരം പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here