International News

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്ന് 100 വയസ്സ്;ആഘോഷത്തിൽ ചൈന

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്ന് 100 വയസ്സ് .നൂറാം വാര്‍ഷികത്തില്‍ വലിയ ആഘോഷമാണ് ചൈനയില്‍ നടക്കുന്നത്. ബീജിംഗിലെ ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഒത്തുകൂടിയ 70000 ത്തോളം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ഷി ജിന്‍ പിംങ് സംസാരിച്ചു. കൊവിഡ് സാഹചര്യ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടിളെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ വികസനത്തിലും മാനുഷിക വളര്‍ച്ചയിലും ഉജ്ജ്വലമായ അധ്യായമാണ് ഒരു നൂറ്റാണ്ടുകൊണ്ട് പാര്‍ട്ടി എഴുതിച്ചേര്‍ത്തതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

ചൈനയെ ഉപദ്രവിക്കാനോ അടിച്ചമര്‍ത്താനോ കീഴ്‌പ്പെടുത്താനോ കഴിയില്ല. അതിന് ആര് ശ്രമിച്ചാലും 1.4 ബില്യണ്‍ ചൈനീസ് ജനങ്ങള്‍ കെട്ടിപ്പടുത്ത ഉരുക്കു മതില്‍ തകര്‍ക്കേണ്ടി വരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.

ചൈനയുടെ പരമാധികാരത്തില്‍ ആര്‍ക്കും കൈ കടത്താനാവില്ലെന്നും ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങള്‍ തന്നെ നോക്കിക്കോളുമെന്നും ഷി പറഞ്ഞു. 1921 ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. നീണ്ട ആഭ്യന്തര യുദ്ധത്തിനു ശേഷം 72 വര്‍ഷം മുമ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുടെ അധികാരത്തിലെത്തുന്നത്. ചൈനയ്‌ക്കൊപ്പം ഹോങ് കോങിനും ഇന്ന് ചരിത്ര പ്രാധാന്യമുള്ള ദിനമാണ്. ബ്രിട്ടീഷ് കോളനി ഭരണത്തില്‍ നിന്നും ഹോങ് കോങിനെ ചൈനയ്ക്ക് കൈമാറിയതിന്റെ 24ാം വാര്‍ഷിക ദിനമാണിന്ന്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലായി ചൈനയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളാണ് ഈ ദിനത്തില്‍ ഹോഹ് കോങില്‍ നടക്കാറ്. ഇത്തവണ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഹോങ് കോങില്‍ നടക്കാനിരുന്ന റാലിക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.

മാവോ സേതൂങ്ങിനു ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായിട്ടാണ് നിലവിലെ പ്രസിഡന്റ് ഷീ ജിന്‍പിങിനെ കണക്കാക്കുന്നത്. 2012ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ 2013ല്‍ ഷീ പ്രസിഡന്റായി ചുമതലയേറ്റെടുക്കുകയായിരുന്നു.ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതും രാജ്യം ഭരിക്കുന്നതുമായ ഏക ഭരണകക്ഷി കൂടിയാണ് സി.സി.പി.

1921 ല്‍ സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാര്‍ ഈസ്റ്റേണ്‍ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഫാര്‍ ഈസ്റ്റേണ്‍ സെക്രട്ടേറിയറ്റിന്റെയും സഹായത്തോടെയാണ് ചൈനയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!