വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം ഒന്നാം തീയതി ആണ് പുതിയ വില നിലവിൽ വന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 15 രൂപയാണ് അന്ന് കൂട്ടിയത്. ഡൽഹിയിൽ അന്ന് സിലിണ്ടറിന്റെ വില 1760.50 രൂപയായിരുന്നു.
വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.

