‘മനുഷ്യകുലത്തിന്റെ കശാപ്പുകാരനാണ് മോദി; യു.എസില്‍ പ്രതിഷേധങ്ങള്‍ക്കിടെ മോദിയോട് യുവതി
ഹൂസ്റ്റണ്‍: ഞായറാഴ്ച രാത്രി ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയ്‌ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളാണ് അരങ്ങേറിയത്. മോദിയ്‌ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി #AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം. ഹിന്ദുക്കള്‍, സിഖുകാര്‍, മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രതിഷേധത്തില്‍ അണിനിരന്നു. ‘ മാനവികതയുടെ കശാപ്പുകാരന്‍’ എന്നാണ് പ്രതിഷേധക്കാരിയായ ഒരു യുവതി മോദിയെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യില്ല. മോദിയ്ക്ക് നാണം കേടേണ്ടെങ്കില്‍ ഇനി അമേരിക്കയിലേക്ക് വരരുത്.’ എന്നാണ് യുവതി പറയുന്നത്.