National News

കളം പിടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം; രാഹുൽ ഗാന്ധി ബംഗാളിലേക്ക്

  • 12th April 2021
  • 0 Comments

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 14 മുതല്‍ പശ്ചിമ ബംഗാളില്‍ പ്രചാരണം ആരംഭിംക്കും. ഇടതുപക്ഷവുമായി സഖ്യത്തില്‍ 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് രാഹുലിന്റെ വരവ്. ഗോള്‍പോഖാര്‍, മാറ്റിഗര-നക്‌സല്‍ബാരി എന്നീ ജില്ലകളിലെ റാലികള്‍ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

National News

പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം; വെടി വെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു

  • 10th April 2021
  • 0 Comments

ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. തൃണമൂൽ കോൺഗ്രസ്‌, ബി ജെ പി എന്നീ പാർട്ടികൾ നേരിട്ട് ആണ് പല മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നതെങ്കിലും ഇടത് – കോൺഗ്രസ്‌ സഖ്യം തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ശക്തി കാട്ടാനുള്ള ശ്രമത്തിലാണ്. ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. 11 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളിൽ […]

National News

ധൃതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ആളല്ല ഞാൻ; രാഷ്ട്രീയ പ്രവേശനത്തിൽ പ്രതി കരിച്ച് ഗാംഗുലി

  • 9th March 2021
  • 0 Comments

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിൽ ഇറങ്ങുമോ? തെരെഞ്ഞെടുപ്പ് ചൂടിലമർന്ന പശ്ചിമ ബംഗാളിൽ നിന്നുയരുന്ന ഒരു ചോദ്യമാണിത്. കൊൽക്കത്തയുടെ സ്വന്തം ദാദയെ കളത്തിലിറക്കാൻ ഭരണകക്ഷിയായ തൃണൂൽ കോൺഗ്രസും ഭരണം പിടിക്കാൻ സകല അടവും പയറ്റുന്ന ബി.ജെ.പിയും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. ബി ജെ പി പി യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ദാദ എന്ന് വരെ ശ്രുതി പരന്നിരുന്നു. എന്നാൽ, ഈ അഭ്യൂഹങ്ങളോടെല്ലാം നാളിതുവരെ പിടികൊടുക്കാതെ നടക്കുകയായിരുന്നു ഗാംഗുലി. ഇപ്പോഴിതാ സംസ്ഥാനത്ത് തിരഞ്ഞടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടയിൽ റിപ്പബ്ലിക് […]

National News

ബംഗാളില്‍ 193 സീറ്റുകളില്‍ ധാരണയിലായി സിപിഎമ്മും കോണ്‍ഗ്രസ്സും; ബാക്കി സീറ്റുകളില്‍ ഉടന്‍ തീരുമാനമാവും

  • 28th January 2021
  • 0 Comments

ബംഗാളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുന്ന സീറ്റുകളില്‍ 193 എണ്ണത്തില്‍ ധാരണയായതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. 101 സീറ്റില്‍ എല്‍ഡിഎഫും 92 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ബാക്കിയുള്ള 101 സീറ്റുകളില്‍ ധാരണയായിട്ടില്ല. ഈ സീറ്റുകളിലും ഉടന്‍ ധാരണയാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് 48ഉം എല്‍ഡിഎഫിന് 68ഉം സീറ്റ് ലഭിക്കാനാണ് സാധ്യത. 294 സീറ്റുകളിലേക്കാണ് മത്സരം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ശക്തമായ മത്സരം […]

National News

ബംഗാളില്‍ അബ്ബാസ് സിദ്ധിഖിയെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍; ലക്ഷ്യം സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തെ ഉവൈസിയടക്കമുള്ള മഹാസഖ്യമാക്കി മാറ്റുക

  • 15th January 2021
  • 0 Comments

ബംഗാളില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിയുമ്പോളാണ് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനടക്കമുള്ള നേതാക്കളാണ് അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ചത്. സഖ്യത്തില്‍ ചേരുന്നതിന് ചില നിബന്ധനകള്‍ അബ്ബാസ് സിദ്ധിഖി മുന്നോട്ട് വെച്ചു. അബ്ബാസ് സിദ്ധിഖിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. സിപിഐഎമ്മും കോണ്‍ഗ്രസും അബ്ബാസ് സിദ്ധിഖി നയിക്കുന്ന ഉവൈസിയുടെ പാര്‍ട്ടിയടക്കമുള്ള ഗ്രൂപ്പുകളും […]

National News

തൃണമൂല്‍ നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ ബിജെപി; 50 എം എല്‍ എ മാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍

  • 15th January 2021
  • 0 Comments

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങള്‍ ശക്തമാക്കുകയാണ് ബി.ജെ.പി. ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്നാണ് ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. 50 എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുമെന്ന ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശതാബ്ദി റോയ് പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ‘ ഞാന്‍ ഒരു തീരുമാനമെടുക്കുകയാണെങ്കില്‍, ജനുവരി 16 ന് ഉച്ചക്ക് 2 മണിക്ക് ഞാന്‍ നിങ്ങളെ […]

National News

ബംഗാളിലെത്തി മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ഉവൈസി; നീക്കം അതീവ രഹസ്യമായി

  • 3rd January 2021
  • 0 Comments

പശ്ചിമ ബംഗാളില്‍ അതീവ രഹസ്യമായി സന്ദര്‍ശനം നടത്തി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബംഗാളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ബംഗാളിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ഉവൈസി ബംഗാളില്‍ എത്തിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന ആശങ്കയുള്ളതിനാലാണ് അതീവ രഹസ്യമായി എത്തിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ‘വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നതിനാല്‍ കൂടിക്കാഴ്ച രഹസ്യമായി സൂക്ഷിക്കാന്‍ അസദുദ്ദീന്‍ ഉവൈസി […]

Kerala News

ടാഗോര്‍ ചിത്രവുമായി മമതയുടെ റോഡ് ഷോ; പകച്ച് ബിജെപി നേതൃത്വം

  • 30th December 2020
  • 0 Comments

പശ്ചിമ ബംഗാളില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ റോഡ് ഷോ. ബോല്‍പൂരിലെ മമതയുടെ റോഡ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തിക്കൊണ്ടാണ് മമത ബാനര്‍ജി റോഡ് ഷോയില്‍ പങ്കെടുത്തത്. ബോല്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമോയി മമത നടന്നത്. വലിയ രീതിയിലാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ബോല്‍പൂരില്‍ അമിത് ഷാ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയുള്ള മമതയുടെ റാലി ബി.ജെ.പിക്കെതിരെയുള്ള മമതയുടെ കരുനീക്കമായാണ് രാഷ്ട്രീയ […]

National News

അമിത്ഷാ സന്ദര്‍ശനത്തിനെത്തുന്ന മിഡ്‌നാപൂരില്‍ ‘ഗോ ബാക്ക് അമിത് ഷാ’ പോസ്റ്ററുകള്‍

  • 19th December 2020
  • 0 Comments

പശ്ചിമബംഗാളിലെ മിഡ്നാപൂരില്‍ സന്ദര്‍ശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകള്‍. ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യവുമായി ചിലര്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. മിഡ്നാപൂരിലുടനീളം അമിത് ഷാ ഗോ ബാക്ക് പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെ ആക്രണമുണ്ടാവുകയും ഇതിന് പിന്നാലെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാക്പോര് തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷായുടെ സന്ദര്‍ശനം. ജനുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ മൂന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ […]

National News

രണ്ടു പൈസ വിലയുള്ള മാധ്യമങ്ങളെന്ന തൃണമൂല്‍ എംപി മഹുവ മോയിത്രയുടെ പരാമര്‍ശം; പ്രതിഷേധവുമായി മാധ്യമങ്ങള്‍

  • 9th December 2020
  • 0 Comments

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധവുമായി പശ്ചിമബംഗാളിലെ മാധ്യമങ്ങള്‍. ഒരു പാര്‍ട്ടി യോഗത്തില്‍ ‘രണ്ടു പൈസയുടെ വിലയുള്ളത്’ എന്ന് മാധ്യമങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, കൃഷ്ണനഗര്‍ എംപിയായ മഹുവ ഞായറാഴ്ച നാദിയ ജില്ലയില്‍ നടന്ന യോഗത്തിനിടെ റിപ്പോര്‍ട്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയയാളോട് വേദിയില്‍ നിന്ന് പുറത്തുപോകാന്‍ ആംഗ്യം കാണിക്കുന്നത് കാണാം. ‘രണ്ടു പൈസക്കാരായ പത്രക്കാരെ […]

error: Protected Content !!