കോഴിക്കോട് എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ; അന്വേഷണം ഊര്‍ജിതമാക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി
കുന്ദമംഗലം: കഴിഞ്ഞ ദിവസം കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ പി വേലായുധന്‍ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ മാത്രം കോഴിക്കോട് എന്‍. ഐ. ടി യിലെ നാല് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്ന കണക്ക് ഏറെ ഭീതിപ്പെടുത്തുന്നത് ആണ്. ഇതിലൊന്നും കാര്യമായ അന്വേഷണം നടന്നിട്ടില്ല എന്നത് വളരെ ഗൗരവമേറിയ […]