kerala Kerala

വയനാട് ദുരന്തബാധിതരുടെ ബാധ്യതകള്‍ എഴുതിത്തള്ളുമോ?; ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

  • 19th August 2024
  • 0 Comments

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ […]

Local

ചാത്തമംഗലം കുടുംബശ്രീ സി.ഡി.എസ് ദുരിതാശ്വാസ നിധിയിലേക്ക് 2.89 ലക്ഷം നല്‍കി

  • 15th August 2024
  • 0 Comments

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,89,100 രൂപ സംഭാവനയായി നല്‍കി. കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എന്‍.പി കമല പ്രസ്തുത തുകക്കുള്ള ചെക്ക് പി.ടി.എ റഹീം എംഎല്‍എക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.എ സിദ്ദീഖ്, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സി.ടി ജിഷ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി റീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

kerala Kerala

വയനാടിന് കൈതാങ്ങ്; ബിരിയാണി ചാലഞ്ചിലൂടെ 16,000 രൂപ സമാഹരിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍

  • 14th August 2024
  • 0 Comments

കുന്ദമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിരിയാണി ചാലഞ്ചിലൂടെ 16,000 രൂപ സമാഹരിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കുന്ദമംഗലം എ.യു.പി സ്‌കൂളിലെ ഏഴ് സി ക്ലാസില്‍ പഠിക്കുന്ന 38 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് അധ്യാപകരുടെ നേതൃത്വത്തില്‍ വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ബിരിയാണി ചാലഞ്ച് നടത്തി തുക സ്വരൂപിച്ചത്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള തുക ക്ലാസ് ലീഡര്‍ പി ആദിഷില്‍ നിന്ന് പി.ടി.എ റഹീം എംഎല്‍എ ഏറ്റുവാങ്ങി.ഇരട്ടക്കുട്ടികളായ ആത്മിക, അവന്തിക എന്നിവര്‍ ജന്മദിനാഘോഷത്തിന് കരുതിയ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

Kerala kerala

ചൂരല്‍മലയില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്നും തുടരും

  • 14th August 2024
  • 0 Comments

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ചൂരല്‍മലയില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്നും തുടരും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധനയാണ് ഇന്നും തുടരുക. ആറു സോണുകള്‍ കേന്ദ്രീകരിച്ചാണ് ഭാഗിക പരിശോധന നടത്തുക. ഇന്നലെ ഉച്ച വരെയാണ് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ദുരന്ത മേഖലയില്‍ പ്രതികൂല കാലവസ്ഥയായതിനാല്‍ ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിക്കുകയായിരുന്നു. ഈ മാസം 22 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. […]

Kerala kerala

ദുരന്തമുണ്ടായ സ്ഥലം താമസ യോഗ്യമാണോ? വയനാട്ടില്‍ ഇന്ന് വിദഗ്ധ സംഘമെത്തും

  • 13th August 2024
  • 0 Comments

കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ താമസ യോഗ്യമാണോ എന്ന് പരിശോധിക്കും. ദുരന്തബാധിതരുടെ താത്ക്കാലിക പുനരധിവാസം ഓഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആര്‍ കേളുവും അറിയിച്ചിരുന്നു. പുനരധിവാസത്തിന് ഉപയോഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റും ഉറപ്പാക്കും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ […]

kerala Kerala

ചാലിയാറില്‍ നിന്ന് തലയോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി; തിരച്ചില്‍ തുടരും

  • 12th August 2024
  • 0 Comments

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടിയ മുണ്ടക്കൈ- ചൂരല്‍മല മേഖയില്‍ ഇന്നും പരിശോധന തുടരുന്നു. ചാലിയാര്‍ മേഖലയിലെ പരിശോധനയില്‍ ഒരു തലയോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് തലയോട്ടിയും ഇരുട്ടുകുത്തി മേഖലയില്‍നിന്നാണ് ശരീരഭാഗവും കണ്ടെത്തിയത്. കണ്ടെത്തിയ തലയോട്ടിയും ശരിരഭാഗവും ദൗത്യസംഘം കല്‍പ്പറ്റയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്നും മലപ്പുറത്തുനിന്നുള്ള രണ്ട് ടീമുകളാണ് ഇന്ന് ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്. സൈന്യവും എസ്ഒജി കമാന്‍ഡോസും വനംവകുപ്പും ചേര്‍ന്നായിരുന്നു പരിശോധന. ചാലിയാല്‍ മേഖലയില്‍ വരുംദിവസങ്ങളിലും പരിശോധന തുടരും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ […]

Kerala kerala

വയനാട് പുനരധിവാസം: കെ എന്‍ എം നിര്‍മ്മിക്കുന്ന ആദ്യ വീടിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

  • 12th August 2024
  • 0 Comments

കല്‍പ്പറ്റ:വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എന്‍ എം നിര്‍മ്മിക്കുന്ന 50 വീടുകളില്‍ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം കല്‍പ്പറ്റയില്‍ പ്രസിഡന്റ് ടി പി അബ്ദുല്ലകോയ നിര്‍വ്വഹിച്ചു.വയനാട് ദുരന്തത്തില്‍ വീടും കടയും നഷ്ടപ്പെട്ട കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ ഹുസൈന്‍ മടവൂര്‍, ട്രഷറര്‍,നൂര്‍ മുഹമ്മദ് നൂര്‍ഷ,സെക്രട്ടറിമാരായ അബ്ദുറഹ്‌മാന്‍ മദനി പാലത്ത്, ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി,സി കെ ഉമര്‍ സാഹിബ് വയനാട്, മമ്മുട്ടി മുസ്ലിയാര്‍, മുസ്തഫ നുസ്‌രി എന്നിവര്‍ […]

Kerala kerala

വയനാട്ടിലെ ദുരന്ത മേഖലയില്‍ തിരച്ചില്‍ ഇന്നും തുടരും; ചാലിയാറില്‍ ഇന്ന് ജനകീയ തിരച്ചിലുണ്ടാകില്ല

  • 12th August 2024
  • 0 Comments

കല്‍പ്പറ്റ :വയനാട് ദുരന്ത മേഖലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ചാലിയാറില്‍ ഇന്ന് ജനകീയ തിരച്ചിലുണ്ടാകില്ല. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീരഭാഗങ്ങളുടെയും ഡിഎന്‍എ ഫലങ്ങള്‍ ഇന്ന് മുതല്‍ ലഭ്യമാക്കുമെന്ന് മന്ത്രി റിയാസ് ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാന്പ്. വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. […]

kerala Kerala

ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍

  • 11th August 2024
  • 0 Comments

കല്‍പ്പറ്റ: ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍. ജനകീയ തിരച്ചില്‍ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു മന്ത്രി വികാരാധീനനായത്. ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് ഞാന്‍ എന്തുത്തരം പറയും? ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ആത്മവിശ്വാസം […]

Kerala kerala

‘ദുരന്തത്തിന് കാരണം കനത്ത മഴ; മുണ്ടക്കൈയില്‍ 2018 മുതല്‍ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി, സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി’; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്

  • 11th August 2024
  • 0 Comments

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടര്‍ കനത്ത മഴയാണ്, ഒപ്പം പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി. 2018 മുതല്‍ അപകടമേഖയില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തി. ഇക്കാലയളവില്‍ ചെറുതും വലുതുമായി ഉരുള്‍പൊട്ടലുകളുണ്ടായിട്ടുണ്ട്. ചൂരല്‍മല, മുണ്ടൈക്ക ഉരുള്‍പൊട്ടലില്‍ ഏഴ് കിലോമീറ്റര്‍ ദുരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകി. കൂറ്റന്‍ പാറകഷങ്ങളും മണ്ണും ചെളിയും ദ്രുതവേഗം ഒഴുകിയെത്തി. […]

error: Protected Content !!