Food

ഭക്ഷണത്തിനൊപ്പം വെള്ളം എങ്ങനെ ശരിയായി കുടിക്കാം

ഭക്ഷണം കഴിയ്ക്കുമ്‌ബോള്‍ ശീലിക്കേണ്ട അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണത്തിന് മുന്‍പും ശേഷവും വെള്ളം കുടിക്കാതിരിക്കുക എന്നത്. വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത് ദഹനരസങ്ങളെ താറുമാറാക്കുന്നു. ദഹനവ്യവസ്ഥയെ വെള്ളം ദഹനരസവുമായി ചേര്‍ന്ന് പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നതും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു. ഭക്ഷണം കഴിഞ്ഞ ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനം കൃത്യമാക്കില്ല. ഭക്ഷണത്തെ ശീതീകരിച്ച അവസ്ഥയിലായിരിക്കും ശരീരം ഏറ്റുവാങ്ങേണ്ടി വരിക. ആയുര്‍വ്വേദമനുസരിച്ച് ഭക്ഷണ ശേഷം ഉടന്‍ തന്നെ വെള്ളം കുടിച്ചാല്‍ അത് […]

Kerala Local

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാൻ ഉത്തരവ്

കോഴിക്കോട് : കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാന്‍ ഉത്തരവിറക്കി കളക്ടര്‍. മഴ തുടരുന്ന സാഹചര്യത്തില്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുമെന്നുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

News

നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തെരുവുവിളക്കുകള്‍ നന്നാക്കാനും ജില്ലാ കലക്ടറുടെ ഉത്തരവ്

നിഷ്‌ക്രിയത്വം മൂലം അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിറോഡില്‍ കുഴികള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം– ഫോണ്‍ — 9446538900 ജനങ്ങളുടെ ജീവനു ഭീഷണിയായും രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടാകുന്നത് തടയാന്‍ നഗരത്തിലെ മുഴുവന്‍ ഓടകളും ഉടനടി വൃത്തിയാക്കുന്നതിന്  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.  കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ നഗരത്തിലെ ഓടകള്‍ നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതും തുറന്ന മാന്‍ഹോളുകളും പൊട്ടിപ്പൊളിഞ്ഞ ഓടകളും കത്താത്ത തെരുവു […]

Local

ബസ് സ്റ്റാന്റിന് മുകളിലെ വെള്ളം: ഓട്ടോ തൊഴിലാളികള്‍ക്ക് മറ്റൊരു ദുരിതം കൂടി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് ബില്‍ഡിങ്ങിലെ വെള്ളം വീണ് ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തിന് മുകളില്‍ മഴ പെയ്തുകഴിഞ്ഞാല്‍ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവനും ശക്തിയോടെ താഴേക്ക് പതിക്കുന്നതാണ് ഓട്ടോക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വീഴുന്ന വെള്ളത്തില്‍ ഓട്ടോയുടെ മുകളിലെ വുഡ് കീറുകയും സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതാവുകയും ചെയ്യുന്നു. മഴ ചോര്‍ന്ന് കഴിഞ്ഞാലും മണിക്കൂറുകള്‍ വെള്ളം താഴോട്ട് വീണുകൊണ്ടിരിക്കും. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു. […]

News

കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി

കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത് പ്രസിഡന്റ്‌ ശ്രീ ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ അധ്യക്ഷത വഹിച്ചു. 3000ത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വര്ഷങ്ങളായി കുടിവെള്ള പ്രശ്നം നേരിടുകയാണ്. അതിനുള്ള പരിഹാരമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25ലക്ഷം രൂപ വകയിരുത്തി കുടിവെള്ള പദ്ധതി നിർമ്മിച്ചത്. പെരുവയൽ പഞ്ചായത്ത് ആണ് സ്ഥലം നൽകിയത്.

Kerala

മഴ കുറഞ്ഞു, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ഡാമുകളില്‍ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നുംമന്ത്രി പറഞ്ഞു. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം അതായത് ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളില്‍ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. […]

News

മില്‍മയില്‍ മലിന ജലം പുറത്തേക്കൊഴുക്കിവിടുന്നു, നാട്ടുകാര്‍ പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ

പെരിങ്ങളം: കുന്ദമംഗലം മില്‍മ പ്ലാന്റില്‍ നിന്ന് മലിന ജലം ഒഴുക്കി വിടുന്നതായി പരാതി. ഇതിനെത്തുടര്‍ന്ന് മലിന ജലവുമായി നാട്ടുകാര്‍ മില്‍മ മെയിന്‍ ഓഫിസില്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പെരിങ്ങളം മില്‍മ പ്ലാന്റില്‍ നിന്നാണ് മലിനജലം ഒഴുക്കിവിട്ടതായി പരാതി. മുന്‍പും പല തവണയും ഇത്തരത്തില്‍ മലിന ജലം ഒഴുക്കി വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് മലിന ജലം ശേഖരിച്ച് നാട്ടുകാര്‍ ഓഫീസിലെത്തിയത്. രാത്രികാലങ്ങളില്‍ മഴയുള്ള സമയത്ത് മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് പതിവെന്നും ഇത് സമീപത്തെ […]

error: Protected Content !!