global GLOBAL International

ഇസ്രയേലിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍

  • 14th April 2024
  • 0 Comments

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തതായാണ് റിപ്പോര്‍ട്ട്. രാജ്യം അതീവ ജാഗ്രതയിലാണെന്നും എല്ലാക്കാര്യങ്ങളും നിരീക്ഷിക്കുന്നതായും ഇസ്രയേല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഏത് ആക്രമണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേല്‍ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചു.അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഇസ്രയേലിന് പൂര്‍ണ പിന്തുണനല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് […]

GLOBAL International ukrain russia war

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധത്തില്‍ ഒരു മലയാളിക്ക് കൂടി പരിക്ക്

  • 24th March 2024
  • 0 Comments

തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരില്‍ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയില്‍ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയ ഡേവിഡിന് യുദ്ധത്തിനിടയില്‍ കാലിന് സാരമായി പരിക്കേറ്റെന്നും തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവില്‍ ഉള്ളതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ഡേവിഡ് ഡല്‍ഹിയിലെ ഒരു ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം […]

GLOBAL International ukrain russia war

മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസന്‍; മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അമേരിക്ക

  • 23rd March 2024
  • 0 Comments

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസന്‍ (ഐഎസ്-കെ) വിഭാഗം. സോഷ്യല്‍ മീഡിയ ചാനലിലൂടെ പങ്കുവച്ച പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇവര്‍ ഏറ്റെടുത്തത്. അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ് റഷ്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് ഇന്റലിജന്‍സ് വിഭാഗം വ്യക്തമാക്കി. അഫ്ഗാനിലെ മതമൗലിക തീവ്രവാദി സംഘടനകളില്‍ ഏറ്റവും അപകടകാരിയായ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറാസന്‍. കിഴക്കന്‍ അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യ ആസ്ഥാനമാക്കിയാണ് ഐഎസ് കെ പ്രവര്‍ത്തിക്കുന്നത്. ഇറാന്‍, തുര്‍ക്മെനിസ്ഥാന്‍, […]

National

രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു; 5 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ ∙ ജമ്മുവിലെ രജൗറിയിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. അഞ്ചു സൈനികർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനിടെ ഭീകരർ സ്‌ഫോടനം നടത്തുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചു. വെള്ളിയാഴ്ച രാവിലെയാണ് രജൗറിയിലെ കണ്ഠി വനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് കശ്‌മീർ പൊലീസും സേനയും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. പരുക്കേറ്റ സൈനികരെ ഉദ്ദംപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി പരിശോധനകൾ നടക്കുകയാണ്. ഭീകരർ മരണപ്പെട്ടിരിക്കാമെന്നാണ് സൈന്യത്തിന്റെ നിഗമനം. […]

International News

ഭീതിജനകം;കുഞ്ഞിന്റെ പുറത്ത് മേല്‍വിലാസം എഴുതി യുക്രൈൻ അമ്മമാര്‍,ഹൃദയഭേദകം ഈ കാഴ്ച

  • 5th April 2022
  • 0 Comments

റഷ്യൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ യുക്രൈനിലെങ്ങും ഭീതിജനകമായ സാഹചര്യം.റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാമെന്ന പേടിയിൽ യുക്രൈന്‍ ജനത അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് . കുഞ്ഞുങ്ങളുടെ പുറംഭാഗത്ത് കുടുംബവിലാസം എഴുതപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങൾ കൊല്ലപ്പെടുകയും കുട്ടികൾ ജീവനോടെ ബാക്കിയാകുകയും ചെയ്താൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ വേണ്ടി അവരുടെ ശരീരത്തിൽ കുടുംബവിലാസം എഴുതിവയ്ക്കുകയാണ് യുക്രൈൻ അമ്മമാരെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകയായ അനസ്തസിയ […]

National News

‘യുദ്ധ മുഖത്തുനിന്നും രക്ഷിച്ചു’ ഇന്ത്യന്‍ എംബസിക്കും മോദിക്കും നന്ദിപറഞ്ഞ് പാകിസ്താനി വിദ്യാര്‍ഥിനി

  • 9th March 2022
  • 0 Comments

യുക്രൈനിലെ യുദ്ധ പശ്ചാത്തലത്തിൽ യുദ്ധ മുഖത്തുനിന്നും തന്നെ രക്ഷിച്ചതിന് ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ് പാകിസ്താനി വിദ്യാര്‍ഥിനി. പാകിസ്താന്‍ സ്വദേശിനിയായ അസ്മ ഷഫീഖാണ് നന്ദി പറഞ്ഞത്. ഈ ഇപ്പോൾ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. #WATCH | Pakistan's Asma Shafique thanks the Indian embassy in Kyiv and Prime Minister Modi for evacuating her. Shas been rescued by Indian authorities and is enroute to Western #Ukraine for […]

National News

ഞാന്‍ എന്തെടുക്കുകയാണെന്ന തരത്തില്‍ ചില വീഡിയോകള്‍ കണ്ടു…റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോ..?

  • 3rd March 2022
  • 0 Comments

യുക്രൈൻ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു.കോടതി നടപടികള്‍ ആരംഭിച്ചപ്പോല്‍, ഒരു അഭിഭാഷകനാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന കാര്യം ചീഫ് ജസ്റ്റിസിന്‍രെ കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ ചോദിക്കുന്നതിൻ്റെ വീഡിയോകൾ താൻ കണ്ടെന്നും, റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം നിർത്താൻ തനിക്ക് പറയാനാകുമോയെന്നും ചീഫ് […]

Trending ukrain russia war

യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു

  • 2nd March 2022
  • 0 Comments

യുക്രൈനില്‍ ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. അസുഖബാധിതനായി വിനിസിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്.വിനിറ്റ്സിയ നാഷനൽ പൈറോഗോവ് മെമോറിയൽ മെഡികൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്.

News ukrain russia war

വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം – മുഖ്യമന്ത്രി

  • 1st March 2022
  • 0 Comments

വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണം.യുക്രൈനിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയ 36 വിദ്യാർത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു.ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35 ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട […]

International News

റഷ്യൻ സൈന്യം കീവിൽ;ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം രണ്ട് മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു

  • 25th February 2022
  • 0 Comments

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചുവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.തലസ്ഥാന നഗരത്തില്‍ നിന്ന് വെറും 20 മൈല്‍ ദൂരെയാണ് റഷ്യന്‍ സൈന്യം ഇപ്പോഴുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യ അറിയിച്ചു.കീവില്‍ നിരവധി […]

error: Protected Content !!