താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല: വഫ ഫിറോസ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ്. കെ എം ബഷീറിന്‍റെ അപകടത്തിനിടയായ സംഭവത്തിൽ കാറോടിച്ചത് വഫ ഫിറോസാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് വഫ പ്രതികരണവുമായി രംഗത്തെത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ ഫിറോസിന്‍റെ ആരോപണം. എന്തിനാണ് താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ ഫിറോസ് പറഞ്ഞു. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നുവെന്ന് […]

