വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തിന് സമാപനം
കുന്ദമംഗലം; വ്യാപാരി വ്യവസായ സമിതിയുടെ 10ാം ജില്ല സമ്മേളനത്തിന് സമാപനം. ഇന്നലെ ജില്ല പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ പതാക ഉയര്‍ത്തി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്ത് ആരംഭിച്ച സമ്മേളനത്തിന് ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെയാണ് സമാപനമായത്. പൊതുസമ്മേളനത്തിന്റെ ഭാഗമായി കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ ശിങ്കാരിമേളവും ബാന്റ്‌മേളവും അകമ്പടി ചാര്‍ത്തി ജില്ലയിലെ ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ജാഥയും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാര […]
