National

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം; വാരാണസിയടക്കം 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബിഹാറിലെ എട്ടിടത്തും പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാള്‍, ബിഹാര്‍ ഒഡിഷ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് അജയ് റായ്, ബോളിവുഡ് നടി […]

Kerala kerala

കോഴിക്കോട് വോട്ടെണ്ണലിന് സജ്ജം; വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കോഴിക്കോട്: ജൂണ്‍ നാലിന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം എജുക്കേഷന്‍ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്‌സഭ പരിധിയില്‍ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ്. വടകര […]

National

രാഹുലും സോണിയയും പ്രിയങ്കയും വോട്ട് ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പുരോഗമിക്കുമ്പോള്‍, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വോട്ട് ചെയ്തു. ഡല്‍ഹിയിലെ നിര്‍മന്‍ ഭവനിലായിരുന്നു സോണിയക്കും രാഹുലിനും വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അമ്മയും മകനും ചേര്‍ന്ന് പോളിങ് ബൂത്തിന് പുറത്ത്‌നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി. ആറു സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ താരപരിവേഷമുള്ള […]

National

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്; 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 ലോക്‌സഭാ മണ്ഡലങ്ങളാണ് ആറാംഘട്ടത്തില്‍ ബൂത്തില്‍ എത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം ഒഡീഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പും ഇന്നു നടക്കും. 11.13 കോടി വോട്ടര്‍മാര്‍ക്കാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അര്‍ഹത. 1.14 ലക്ഷം പോളിംഗ് ബൂത്തുകള്‍ ആറാംഘട്ട തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പരിഗണിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടക്കം വോട്ടര്‍മാര്‍ക്ക് ആയി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയും ഹരിയാനയും […]

National

ആറാം ഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി 58 മണ്ഡലങ്ങളില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. 58 മണ്ഡലങ്ങളിലാണ് ജനവിധി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ അടക്കമുള്ളവര്‍ നാളെ ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനം ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. 889 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആറാം ഘട്ടത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍ പ്രദേശിലെ 14ഉം […]

National

മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളില്‍ വീണ്ടും വോട്ടെടുപ്പ്; റീപോളിങ് ഏപ്രില്‍ 30ന്

  • 28th April 2024
  • 0 Comments

ഇംഫാല്‍: ഔട്ടര്‍ മണിപ്പൂരിലെ ആറ് പോളിങ് കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഉഖ്രുല്‍, ചിങ്ങായി, കരോങ് എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ആറ് കേന്ദ്രങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 26ന് നടന്ന വോട്ടെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും വിവിപാറ്റ് സംവിധാനങ്ങളിലും കൃത്രിമം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം. ഈ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പ് അസാധുവാണെന്ന് മണിപ്പൂര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രദീപ് കുമാര്‍ ഝാ അറിയിച്ചു. […]

Kerala kerala

കേരളത്തില്‍ 71.16 ശതമാനം പോളിങ്

  • 27th April 2024
  • 0 Comments

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങില്‍ ഇനിയും മാറ്റം വരാമെന്നും കമീഷന്‍ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കാതെയാണ് ഈ കണക്ക്. തപാല്‍വോട്ടുകള്‍ കൂടി ചേര്‍ക്കുന്നതോടെ പോളിങ് 72 ശതമാനം പിന്നിടും. എന്നാലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തില്‍ എത്തില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം മണ്ഡലം തിരിച്ച്; ആകെ വോട്ടര്‍മാര്‍ -2,77,49,159 ആകെ വോട്ട് ചെയ്തവര്‍ -1,97,48,764(71.16%) […]

Kerala kerala

കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

  • 25th April 2024
  • 0 Comments

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന മണിക്കൂറിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളും. രണ്ടാം ഘട്ടമായ നാളെ രാജ്യത്ത് കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിനു പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി […]

kerala Kerala

സമ്മാനപ്പെരുമഴയുമായി ‘വോട്ട് വണ്ടി’

  • 10th April 2024
  • 0 Comments

തിരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ കൈനിറയെ സമ്മാനം നേടാം. ഇടുക്കി ജില്ലാ ഭരണകൂടമാണ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഓരോ ദിവസവും ഒരു ചോദ്യം വീതം സ്വീപ്പിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തും. ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം എസ് എം എസ് വഴിയും കമന്റ് വഴിയും അറിയിക്കാം. യുവാക്കളെ, പ്രത്യേകിച്ച് കന്നി വോട്ട് ചെയ്യുന്നവരെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സജീവ […]

Kerala

സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍; ആകെ 2,70,99,326; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്; ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

  • 23rd January 2024
  • 0 Comments

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326 ആണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്. അവിടെ വോട്ടര്‍മാരുടെ എണ്ണം 32,79,172 ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 3.75 ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

error: Protected Content !!