മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ മുന്നണികള്‍
മുംബൈ/റാഞ്ചി: മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ശിവസേന, ബി.ജെ.പി, എന്‍.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോണ്‍ഗ്രസ്, ശിവസേന-യു.ബി.ടി, എന്‍.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിലാണ് മുഖ്യ പോരാട്ടം. ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 38 മണ്ഡലങ്ങളിലേക്കാണ് ജനവിധി തേടുന്നത്. 1.23 കോടി സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 60.79 ലക്ഷം വനിതകളാണ്. 14,000ലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഝാര്‍ഖണ്ഡില്‍ […]









