Trending

ഓടുന്ന സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കള്‍; വീഡിയോ വൈറല്‍; ദമ്പതികളെ തപ്പി പോലീസ്

  • 16th January 2024
  • 0 Comments

ഓടുന്ന സ്‌കൂട്ടറില്‍ പുതപ്പുമൂടി അഭിമുഖമായി ഇരുന്ന് പരസ്പരം ആലിംഗനം ചെയ്യുന്ന കമിതാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തുന്നയാളെ നോക്കി യുവതി പുഞ്ചിരിക്കുന്നതും കാണാം. ഹെല്‍മെറ്റ് പോലും ധരിക്കാതെയാണ് ഈ സ്‌നേഹപ്രകടനം. വീഡിയോ വൈറലായതോടെ കമിതാക്കളെ കണ്ടെത്തി നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Trending

പുതപ്പിനുള്ളില്‍ ഒരു കൂട്ടം എലികള്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം

  • 12th January 2024
  • 0 Comments

സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ന്യൂയോര്‍ക്ക് നഗരത്തിലെ സബ്‌വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. വഴിയില്‍ പുതച്ചുമൂടി കിടക്കുന്ന ഒരു അപരിചിതനായ മനുഷ്യനെ തട്ടിവിളിക്കുമ്പോള്‍ കണ്ട കാഴ്ചയാണ് വീഡിയോയിലുള്ളത്. തെരുവില്‍ കമ്പിളി പുതച്ചുമൂടി ഉറങ്ങുന്ന ഒരാള്‍ അരികിലായി എലികള്‍ ഓടിനടക്കുന്നത് കാണാം. ഈ എലികള്‍ അയാളുടെ പുതപ്പിനുള്ളില്‍ നിന്നാണ് ഇറങ്ങിയോടിയതെന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് തോന്നിയിരിക്കണം. അദ്ദേഹം അതിന്റെ നിജസ്ഥിതി മനസിലാക്കാന്‍ ഉറങ്ങുന്ന വ്യക്തിയെ വിളിച്ചുണര്‍ത്തുകയാണെങ്കിലും പുതപ്പ് മാറ്റി ഇയാള്‍ ഉണരുന്നില്ല. പുതപ്പിനുള്ളില്‍ നിന്ന് ഒരു സംഘം എലികള്‍ ജാഥ പോലെ […]

Trending

യുവാവ് പാമ്പിനെ ഉമ്മ വയ്ക്കുന്നു; പിന്നീട് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ

  • 1st January 2024
  • 0 Comments

സോഷ്യല്‍മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ വൈറലാകല്‍ ഉണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു യുവാവ് തന്നെക്കാള്‍ വലിയ ഒരു പെരുമ്പാമ്പിനെ പിടിച്ച് ഉയര്‍ത്തുന്ന ഒരു പാമ്പുപിടിത്തക്കാരന്റെ ഭയപ്പെടുത്തുന്ന വീഡിയോയാണ്. പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ ഉമ്മവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് പാമ്പ് അയാളുടെ വായ് അടക്കം കൂട്ടി കടിക്കുന്നതും പിന്നീട് പാമ്പിന്റെ കടി വിടുവിക്കുന്നതും കാണാം. ‘മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കും’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം എഴുപത്തിയൊമ്പത് ലക്ഷം പേരാണ് വീഡിയോ കണ്ടത്.

Trending

യുവാവ് യാത്രയില്‍ ഒപ്പം കൂട്ടിയിരിക്കുന്നത് ഒരു സിംഹക്കുട്ടിയെ; വീഡിയോ വൈറല്‍

  • 30th December 2023
  • 0 Comments

പാകിസ്ഥാനിലെ ഒരു യുവാവ് തന്റെ യാത്രയില്‍ ഒപ്പം കൂട്ടിയിരിക്കുന്നത് ഒരു സിംഹക്കുട്ടിയെയാണ്. umbreenibrahimphotography എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ യുവാവും സിംഹക്കുട്ടിയും ഇടംപിടിച്ചിരിക്കുന്നത്. വീഡിയോ പകര്‍ത്തുന്നത് ഒരു പെണ്‍കുട്ടിയാണ്. എന്താണ് സിംഹക്കുട്ടിയുടെ പേരെന്ന് ചോദിക്കുമ്പോള്‍ മുഫാസാ എന്ന് യുവാവ് മറുപടി നല്‍കുന്നു. ഒപ്പം എട്ടു മാസം മാത്രമാണ് തന്റെ വളര്‍ത്തുമൃഗത്തിന്റെ പ്രായമെന്നും അയാള്‍ പറയുന്നുണ്ട്. ട്രാഫിക്കിലെ റെഡ് ലൈറ്റില്‍പ്പെട്ട മുഫാസയെ കാണാം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തിരക്കേറിയ ഒരു റോഡില്‍ ട്രാഫിക്കില്‍പ്പെട്ട് കിടക്കുന്ന ഒരു കാറിന്റെ […]

National

കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; യുവാവ് പിടിയില്‍; മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോ വൈറല്‍

  • 25th December 2023
  • 0 Comments

കോളിഫ്ളവര്‍ മോഷ്ടിച്ചതിന് അമ്മയെ മകന്‍ വൈദ്യുതത്തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നിന്നുള്ള ശത്രുഘ്‌ന മഹന്ത (39) അറസ്റ്റിലായി. മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാന്‍ ആശുപത്രിയിലെത്തിയതായിരുന്നു. മകന്റെ മര്‍ദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധിക ഇവരുടെ വീട്ടില്‍ നിന്ന് […]

Trending

പിണറായീ.. എന്ന് വിളിച്ച് സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടിയെത്തി കുഞ്ഞ്; ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി കുഞ്ഞിന് കൈ കൊടുത്തു; വീഡിയോ പങ്കുവച്ച് വി ശിവന്‍കുട്ടി

  • 30th November 2023
  • 0 Comments

മലപ്പുറം: സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തിയ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. പിണറായി എന്ന് വിളിച്ചു കൊണ്ടാണ് കുഞ്ഞ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയത്. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രിയുടെ അടുത്തെത്തിയ കുഞ്ഞിന് മുഖ്യമന്ത്രിയും കൈ കൊടുത്തു. ഇതിന്റെ വീഡിയോ മന്ത്രി വി ശിവന്‍കുട്ടിയാണ് പങ്കുവച്ചത്. ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി കുഞ്ഞിന്റെ പേര് എന്താണ് എന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ […]

Trending

ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്‍; പത്തി വിടര്‍ത്തി കൊത്താനാഞ്ഞ്; വീഡിയോ വൈറല്‍

  • 29th November 2023
  • 0 Comments

ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍ പതിയിരിക്കുകയാണ് കറുത്ത നിറത്തിലുള്ള മൂര്‍ഖന്‍. മൊബൈല്‍ ക്യാമറയുമായി എത്തുമ്പോള്‍ ഹെല്‍മെറ്റിനുള്ളില്‍ ചുരുണ്ടിരിക്കുന്ന പാമ്പ് പതിയെ പുറത്തേക്ക് തല നീട്ടുകയാണ്. കുട്ടികളുടെ അടക്കം ശബ്ദം കേള്‍ക്കുമ്പോള്‍ അത് പത്തി വിടര്‍ത്തി കൊത്താനായുകയാണ്. നവംബര്‍ 1ന് പങ്കുവച്ച വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്. എന്നാണ് നടന്നതെന്നോ സ്ഥലമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല.

News Sports

ഭക്ഷണമെത്തിയപ്പോള്‍ ഉള്ള കോഹ്‌ലിയുടെ പ്രതികരണം വൈറൽ,വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ

  • 20th February 2023
  • 0 Comments

തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെ അത്യാഹ്‌ളാദത്തോടെ വരവേല്‍ക്കുന്ന വിരാട് കോലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ.ദില്ലിയില്‍ ഇന്ത്യ- ഓസ്ട്രേലിയ സെക്കന്‍റ് ടെസ്റ്റ് സമയത്ത് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുന്നതിനിടെ പതിഞ്ഞ എക്സ്പ്രഷനാണിത്.കോലിയും ദ്രാവിഡുമിരിക്കുന്നതിന് പിറകിലൂടെ ഒരാള്‍ വന്ന് ഇക്കാര്യം കോലിയെ അറിയിക്കുകയാണ്. ഉടനെ തന്നെ കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് കോലി. ഏറെ നേരമായി കാത്തിരുന്ന ശേഷം ഒടുവില്‍ ഭക്ഷണമെത്തുമ്പോള്‍ സ്വാഭാവികമായി കാണുന്നൊരു സന്തോഷമാണ് ഇതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നത്.ഡ്രസ്സിങ് റൂമില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം കോലി സംസാരിച്ചിരിക്കുമ്പോഴാണ് […]

National

ഓടുന്ന ബസിൽ കയറാൻ ശ്രമിക്കുന്ന ആന; വൈറലായി വീഡിയോ

  • 24th October 2022
  • 0 Comments

ആന റോഡിന് നടുവിൽ ബസിനടുത്തേക്ക് വരുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ കാണിക്കുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്ത. “അവധിക്കാലത്ത് എല്ലാവരും എത്രയും വേഗം വീട്ടിലെത്താൻ ആഗ്രഹിക്കുന്നു,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. ദീപാവലിയ്ക്ക് കൃത്യ സമയത്ത് വീട്ടിലെത്താൻ ആന ബസിനുള്ളിൽ കയറാൻ ശ്രമിക്കുകയാണെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻറെ തമാശ.

Kerala News

സ്കൂട്ടറിൽ പോകുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണു തുണയായത് ഹെൽമെറ്റ്

  • 27th June 2022
  • 0 Comments

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിൽ ആയിരിക്കുകയാണ്.മലേഷ്യയിലാണ് സംഭവം നടന്നത് എന്ന് ഏഷ്യന്‍ വണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 8 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്‍കൂട്ടറിന്‍റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലേക്കാണ് തേങ്ങ വീണത്. എന്നാല്‍ ഹെല്‍മറ്റ് ഇവരുടെ ജീവന്‍ രക്ഷിച്ചു. എങ്കിലും തേങ്ങ വീണതോടെ ഇവർ റോഡിലേക്ക് തെറിച്ചു വീണു. വീഴ്‍ചയിൽ ഹെൽമറ്റ് തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. ഉടൻ ആളുകൾ ഓടിക്കൂടി ഇവരെ […]

error: Protected Content !!