Kerala News

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കും; വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടറെ പിടി കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്‍റിറ്റി കാര്‍ഡ് ധരിച്ചിരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് നടന്നത് ഒറ്റ പെട്ട സംഭവമാണെങ്കിലും ഇനി ആവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നത്. സുരക്ഷാ ജീവനക്കാര്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും മന്ത്രി കർശന നിർദേശം […]

Kerala News

വിസ്മയകേസ്; കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമെന്ന് മന്ത്രി വീണാ ജോര്‍ജ്

നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ കോടതി വിധി ആശ്വാസകരമെന്ന് മന്ത്രി വീണ ജോര്‍ജ്. പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കിരണ്‍ കുമാറിന്റെ ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീഡനവും […]

Kerala News

വീണാജോർജിനെതിരെ പരാതി നൽകി ചിറ്റയം ഗോപകുമാർ

മന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന സെക്രട്ടറിക്കും എൽ ഡി എഫ് കൺവീനർക്കും പരാതി നൽകി ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. കഴിഞ്ഞ ദിവസം വീണാ ജോർജിനെതിരെ പരസ്യമായ പറഞ്ഞ കാര്യങ്ങളാണ് പരാതിയായി നൽകിയത്. നേരത്തെ, അടിസ്ഥാനപരമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത് എന്ന് കാട്ടി ഗോപകുമാറിനെതിരെ വീണാ ജോർജും പരാതി നൽകിയിരുന്നു. ഇതോടെ പത്തനംതിട്ടയില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിറ്റയം ഗോപകുമാർ വാർത്താ സമ്മേളനത്തിൽ വീണാ ജോർജിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.പത്തനംതിട്ട ജില്ലയുടെ […]

Kerala News

നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും’: എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധേക്കേണ്ടതാണ്. വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. 2018ലാണ് സംസ്ഥാനത്ത് കോഴിക്കോട് […]

Kerala News

നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കും; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഹോട്ടലുകളെ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് തരം തിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിശദാശംങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഭക്ഷ്യ സുരക്ഷ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. ‘ഓപ്പറേഷന്‍ മല്‍സ്യ’ ആരംഭിച്ചതോടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മീനിന്റെ വരവു കുറഞ്ഞതായും മന്ത്രി ചൂണ്ടികാട്ടി. കേരളത്തിലുടനീളം ഹോട്ടലുകളില്‍ നടത്തുന്ന […]

Trending

കോവിഡ് വ്യാപനം;സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം

  • 25th April 2022
  • 0 Comments

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് ആരോഗ്യ വകുപ്പിന്റെ നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള കൊവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. രണ്ടാഴ്ചയിലൊരിക്കൽ പട്ടിക പ്രസിദ്ധീകരിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ആ നിലയിൽ ഇന്ന് കൊവിഡ് വിവരങ്ങൾ പ്രസിദ്ധീകരിച്ചേക്കും.അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനംചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ […]

Kerala News

ഇടുക്കിയിൽ മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന,പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തു,അന്വേഷിച്ച് നടപടിയെന്ന് ആരോഗ്യമന്ത്രി

  • 16th April 2022
  • 0 Comments

ഇടുക്കി നെടുങ്കണ്ടത്തിൽ മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തെന്നുമുള്ള പരാതിയില്‍ അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശനിയാഴ്ച തന്നെ പ്രദേശത്ത് പരിശോധന […]

Kerala News

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ഉറപ്പാക്കും; വീണാ ജോർജ്

  • 3rd March 2022
  • 0 Comments

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചികിത്സ ഏകോപിപ്പിക്കുന്നതിനും വേണ്ടി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് യുക്രൈനില്‍ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ഈ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്. […]

Kerala News

വാവ സുരേഷുമായി  വീണ ജോർജ് ഫോണിൽ സംസാരിച്ചു;  നാളെ ഡിസ്ചാര്‍ജ് ചെയ്യാൻ  സാധ്യത

  • 6th February 2022
  • 0 Comments

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനാൽ നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യത. വാവ സുരേഷ് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം വാവ സുരേഷിനെ അറിയിച്ചുവെന്നും വേണ്ട മുന്‍ […]

Kerala News

കേരളത്തിൽ ഇന്നും 50,000 ത്തിന് മുകളിൽ കോവിഡ് രോഗികൾ; രോഗിയുമായി ബന്ധമുള്ള എല്ലാവർക്കും ഇനി ക്വറന്റീൻ ആവശ്യമില്ല; വീണാ ജോർജ്

  • 28th January 2022
  • 0 Comments

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 50,000 മുകളിൽ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ വ്യാപനശേഷി കൂടുതലാണെങ്കിലും ഡെൽറ്റയേ അപേക്ഷിച്ച് തീവ്രമാകില്ല. മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഐസിയു വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല . ആക്ടിവ് കേസുകളുടെ 3.6 ശതമാനം മാത്രമാണ് ആശുപത്രിയിൽ. ഐസിയുവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരി രണ്ടാം വാരം കൊവിഡ് വ്യാപനം കുറയുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നാലാം ആഴ്ചയിൽ എത്തിയപ്പോൾ കൊവിഡ് വ്യാപനം […]

error: Protected Content !!