Kerala News

മന്ത്രി ഉയർത്തിയ പതാക നിവര്‍ന്നില്ല,ഇറക്കിയ പതാക വീണ്ടും ഉയർത്തിയത് പോലീസുകാരന്‍;അന്വേഷണം

  • 16th August 2022
  • 0 Comments

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവരാത്തത്‌ അന്വേഷിക്കും. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. പാതി പൊങ്ങിയ ദേശീയ പതാക, ചുറ്റിയ കയറിൽ കുടുങ്ങുകയായിരുന്നു. പതാക നിവരാതെ വന്നതോടെ ഉദ്യോഗസ്ഥർ പതാക താഴെ ഇറക്കി, പതാക കെട്ടിയതിലെ അപാകത പരിഹരിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയർത്തിയത്. മന്ത്രി വീണ ജോർജും ജില്ലാ കളക്ടർ ദിവ്യ […]

Kerala News

ആംബുലന്‍സില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; പോലീസ് കേസെടുത്തു, ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് തേടി

  • 15th August 2022
  • 0 Comments

ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം, വെണ്‍പാല സ്വദേശി രാജനാ(67)ണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാജന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. തിരുവല്ല പുളിക്കീഴ് പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുളിക്കീഴ് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് […]

Kerala News

കെകെ ശൈലജയുടെ കാലത്തുണ്ടായിരുന്ന നല്ല പേര് നഷ്ടപ്പെട്ടു,മന്ത്രിക്ക് ഫോൺ അലർജിവീണക്കെതിരെ സിപിഐ സമ്മേളനം

  • 7th August 2022
  • 0 Comments

ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായിവിമർശിച്ച് സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനം. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ‍ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ‍ര്‍ക്കാരിൽ വീണ ജോർജ് ഇല്ലാതാക്കി.ചിറ്റയം ഗോപകുമാറുമായി മന്ത്രിക്കുണ്ടായിരുന്ന തർക്കം ഇടതുമുന്നണിക്ക് നാണക്കേടായി. മന്ത്രിക്ക് ഫോൺ അലർജിയാണ്. ഔദ്യോഗിക നമ്പരിൽ നിന്ന് മന്ത്രിയെ വിളിച്ചാലും കോളെടുക്കില്ല. ഇടതുപക്ഷ മന്ത്രിക്ക് ചേർന്ന രീതിയിലല്ല മന്ത്രിയുടെ പ്രവർത്തനമെന്നും […]

Kerala News

രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് ഡ്യൂട്ടിയിലില്ല,ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം സൂപ്രണ്ടിന് സ്ഥലം മാറ്റം

  • 6th August 2022
  • 0 Comments

തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്.ആശുപത്രി നടത്തിപ്പിൽ വീഴ്ചകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്.രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് പോലും ഡ്യൂട്ടിയിലില്ല. ആശുപത്രിയിൽ മരുന്നുകൾ ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് രോഗികൾ പരാതിപ്പെട്ടു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അജയ മോഹനെ അടിയന്തരമായി സ്ഥലം മാറ്റാൻ മന്ത്രി ഉത്തരവ് നൽകി . ബ്ലഡ് ബാങ്ക് ഉൾപ്പെടെയുള്ളവ ശരിയായി […]

Kerala News

അങ്കണവാടി കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും;33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും

  • 30th July 2022
  • 0 Comments

പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് […]

Kerala News

മങ്കിപോക്സിനെ ചെറുക്കാന്‍ കേരളം; എസ്.ഒ.പി പുറത്തിറക്കി, രോഗലക്ഷണം ഉള്ളവര്‍ക്ക് ഐസൊലേഷന്‍

  • 20th July 2022
  • 0 Comments

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് […]

Kerala News

കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി വീണാ ജോര്‍ജ്

  • 19th July 2022
  • 0 Comments

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച് മൂന്നാല് ദിവസത്തിനകം ഇവിടത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് […]

Kerala News

സംസ്ഥാനത്ത് സൗജന്യ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചു; സെപ്തംബര്‍ അവസാനം വരെ നല്‍കുമെന്ന് വീണാ ജോര്‍ജ്

  • 15th July 2022
  • 0 Comments

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഇന്ന് ആകെ 1002 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് കുറഞ്ഞിട്ടില്ല. […]

Kerala News

മങ്കിപോക്സ്: എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്, 5 ജില്ലകളില്‍ പ്രത്യേക ജാഗ്രത

  • 15th July 2022
  • 0 Comments

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. […]

Kerala News

മങ്കിപോക്സ്; ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

  • 14th July 2022
  • 0 Comments

വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും […]

error: Protected Content !!