‘എന്‍എസ്എസ് സംഘപരിവാറിനെ അകറ്റിനിര്‍ത്തുന്ന സംഘടന, ചെന്നിത്തലയെ ക്ഷണിച്ചതില്‍ സന്തോഷം’; വി.ഡി സതീശന്‍
എന്‍എസ്എസിനെ വാനോളം പുകഴ്ത്തിയും, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തെ സ്വാഗതം ചെയ്തും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. എന്‍.എസ്.എസിനോട് തനിക്ക് അകല്‍ച്ചയില്ലെന്നും സംഘപരിവാറിനെ അകറ്റിനിര്‍ത്തുന്നതില്‍ മികവ് കാണിക്കുന്ന പ്രസ്ഥാനമാണ് എന്‍എസ്എസ് എന്നുമാണ് പ്രതികരണം. എന്‍എസ്എസ് വേദിയില്‍ രമേശ് ചെന്നിത്തലയ്ക്കുള്ള ക്ഷണം കോണ്‍ഗ്രസിനുള്ള അംഗീകാരമാണ്. തനിക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തെ പോസിറ്റീവായി കാണുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്‍ പങ്കുവച്ചത്. ഏത് നേതാവും […]