Kerala News

‘കുട്ടികളുള്ള വീടുകളില്‍ പുസ്തകം എത്തിക്കുക പ്രധാനം’ : മുഖ്യമന്ത്രി

  • 19th June 2021
  • 0 Comments

കോവിഡ് കാലത്ത് കുട്ടികളുള്ള വീടുകളില്‍ പുസ്തകം എത്തിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും അധികം ബാധിച്ച വിഭാഗമാണ് കുട്ടികള്‍. മാനസികവും ശാരീരികവുമായി അവര്‍ ധാരാളം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെമ്പാടും ഗ്രന്ഥശാലകള്‍ രൂപീകരിക്കുന്നതിനും അവയ്ക്ക് പ്രോത്സാഹനം […]

information News

വളരാം നമുക്ക് വായനയിലൂടെ

  • 19th June 2021
  • 0 Comments

വൈവിധ്യ പൂര്‍ണമായ വിസ്‌മയലോകങ്ങളിലേക്കുള്ള കവാടമാണ്‌ ഓരോ പുസ്‌തകവും. പട്ടിണിയായ മനുഷ്യന്‌ പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക്‌ അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്‌തകങ്ങള്‍ ഒപ്പം ചേരുന്നു. ചിലര്‍ക്ക് വായന പ്രഭാതഭക്ഷണം പോലെ ഒരു നിത്യശീലമാണ്‌. അത്‌ നമുക്ക്‌ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും വളരാനുള്ള പോഷകവും നല്‍കും. അതില്ലെങ്കില്‍ ഊര്‍ജമില്ലാതെ ചടച്ചും വളര്‍ച്ച മുരടിച്ചും പോകും. പുസ്തകം സാംസ്‌ക്കാരികോല്‍പ്പന്നമാണ്. വായന സംസ്‌ക്കാരം കണ്ടെത്തുന്ന ഉപാധിയും. ഓരോ പുസ്തകവും അതില്‍ അടങ്ങിയിരിക്കുന്ന അമൂല്യ നിധി കണ്ടെത്താന്‍ വായനക്കാരെ ക്ഷണിക്കുന്നുണ്ട്. ആ നിധി കണ്ടെത്തുന്ന പൂട്ടും […]

News

വായനദിനത്തിൽ സ്ത്രീ ജന വായന ബോധനവുമായി എം.ജി.എം

  • 19th June 2020
  • 0 Comments

സ്ത്രീജനങ്ങൾക്കിടയിൽ വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എം.ജി.എംആരാമ്പ്രം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റഅ വായന ബോധന പരിപാടിക്ക് വായനദിനത്തിൽ തുടക്കമായി. വ്യക്തികളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് വായനയിൽ താൽപര്യമുള്ളനിർധന വീടുകളിലെ സ്ത്രീകൾക്ക് പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതിയാണിത്. പരിപാടിയുടെ ഉദ്ഘാടനം ചക്കാലക്കൽ കൊത്തിളാംപറമ്പത്ത് വീട്ടിൽ നടന്ന ചടങ്ങിൽ കെ.പി. മൈമൂനയിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് ബാലസാഹിത്യകാരി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. എം.ജി.എം സംസ്ഥാന സമിതി അംഗം ഷക്കീല ആരാമ്പ്രം , റംല ഉമ്മർ […]

Local

കൗതുകമായി വായനദിനത്തിലെ കൗതുക വാർത്താപ്രദർശനം

എരവന്നൂർ : എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ഒരുക്കിയ കൗതുക വാർത്താപ്രദർശനം ശ്രദ്ധേയമായി. വിവിധ പത്രങ്ങളിലായി വിവിധ കാലങ്ങളിൽ വന്ന കൗതുക കാഴ്ചകളും വിവാഹം, പ്രസവം,വാഹനം, കെട്ടിടങ്ങൾ, മൃഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നൂറിലേറെ കൗതുകവാർത്തകളാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത്.33 കാരനു വധുവായി 104 കാരി ,2 വയസ്സുകാരൻ ഒരു ദിവസം വലിക്കുന്നത് 40 സിഗരറ്റ് ,കാന്തമായി പതിനൊന്നുകാരന്റെ ശരീരം,കോഴിമുട്ടയിൽ നിന്ന് പാമ്പ് ,കൂകി ഉണർത്തുന്ന പിടക്കോഴി ,പ്രസവിച്ച അച്ഛൻ ,കോഴി പ്രസവിച്ചു ,ഉറങ്ങാത്ത മനുഷ്യൻ എന്നിങ്ങനെയുള്ള കൗതുക വാർത്തകളുടെ […]

Local

മർകസ് ബോയ്സ് സ്കൂളിൽ വായനാ വസന്തം പദ്ധതിക്ക് തുടക്കം

കുന്ദമംഗലം: വായനാ ദിനത്തോടനുബന്ധിച്ച് മർകസ് ബോയ്സ് സ്കൂളിലെ 10 ജി ക്ലാസിൽ നടപ്പിലാക്കിയ വായനാ വസന്തം പദ്ധതിക്ക് തുടക്കമായി. ക്ലാസ് അധ്യാപകനും കുട്ടികളും ഒരുമിച്ചിരുന്ന് നടത്തിയ പ്രഭാത വായനയോട് കൂടിയാണ് വായനാ വസന്തം പരിപാടിക്ക് തുടക്കമായത്. സ്കൂൾ, ക്ലാസ് ലൈബ്രറികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എം.ടി, തകഴി, പെരുമ്പടവം, ബഷീർ, എസ് കെ, അക്ബർ, ഉറൂബ്, കമല സുരയ്യ, കേശവ് ദേവ്, ടി പത്മനാഭൻ, ഒ.വി വിജയൻ തുടങ്ങിയ പ്രശസ്തരുടെ മികച്ച പുസ്തകങ്ങളാണ് വായിക്കാൻ കുട്ടികൾക്ക് നൽകിയത്. […]

error: Protected Content !!