വാളയാറില്‍ അനധികൃത വില്പനയ്ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി, കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്ക്കാന് എത്തിച്ചതാണെന്ന് സംശയം
പാലക്കാട് വാളയാറില്‍ അനധികൃത വില്പനയ്ക്കെത്തിച്ച 56 ചാക്ക് തമിഴ്നാട് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീട്ടില്‍ നിന്നാണ് അരി പിടിച്ചെത്തത്. റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലായിരുന്നു റേഷന്‍ അരി സൂക്ഷിച്ചിരുന്നത്. ട്രെയിനിലൂടെയും, അതിര്‍ത്തിയിലെ ഇടവഴികള്‍ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ റേഷനരി പിടികൂടിയിരിക്കുന്നത്. വാളയാര്‍ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് അരി കണ്ടെത്തിയത്. റേഷന്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്ത് എത്തി അരി കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട്ടില്‍ നിന്ന് […]




