Kerala

വടക്കഞ്ചേരി അപകടം; സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല, റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

  • 14th October 2022
  • 0 Comments

വടക്കഞ്ചേരി അപകടം,സ്‌കൂളിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് മന്ത്രി വി ശിവൻകുട്ടി. മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. സ്‍കുളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണം. സ്‌കൂൾ നടപടി ക്രമങ്ങൾ പാലിച്ചില്ല. മാർഗനിർദേശം ഉത്തരവ് കൂടിയാണ്. റിപ്പോർട്ട് കിട്ടിയാലുടൻ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയെന്ന് മന്ത്രി അറിയിച്ചു. രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളിൽ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള […]

Kerala

വടക്കഞ്ചേരി ബസ് അപകടം; വിശദ റിപ്പോർ‌ട്ട് ഇന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗത മന്ത്രിക്ക് കൈമാറും

  • 9th October 2022
  • 0 Comments

തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഗതാഗതമന്ത്രിയ്ക്ക് കൈമാറും. ഇന്നലെ വൈകിട്ടാണ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഓ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയത്. അപകട കാരണം, സാഹചര്യം, നിയമലംഘനം എന്നിവ വിശകലനം ചെയ്തുകൊണ്ട് 18 പേജുള്ള റിപ്പോർട്ട് നൽകിയിരിക്കുന്നത്. അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുണ്ട്. അപകടത്തിൽ കെഎസ്ആർ‌ടിസി ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കെഎസ്ആർടിസി ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. […]

Kerala

വടക്കഞ്ചേരി അപകടം, ഡ്രൈവർ ജോമോൻ രക്ഷപ്പെട്ടത് പൊലീസിന്റെ ശ്രദ്ധക്കുറവ് കാരണം; ഷാഫി പറമ്പിൽ

  • 8th October 2022
  • 0 Comments

വടക്കഞ്ചേരി അപകടത്തിൽ പൊലീസിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എ രം​ഗത്ത്. ഡ്രൈവർ ജോമോൻ രക്ഷപ്പെട്ടത് പൊലീസിന്റെ ശ്രദ്ധക്കുറവ് മൂലമാണെന്നും പൊലീസ് സ്റ്റേഷനിൽ എത്തിയ ജോമോനെ ആശുപത്രിയിൽ എത്തിച്ച ശേഷം നിരീക്ഷിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതരെ പോലും അറിയിക്കാത്തതിനാലാണ് ജോമോൻ കടന്നുകളഞ്ഞതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് റിപ്പോർട്ട് കൈമാറുക. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീമി ആയിരുന്നുവെന്ന് ആർടിഒ എൻഫോസ്മെന്റ് […]

Kerala News

വടക്കാഞ്ചേരി അപകടം;ടൂറിസ്റ്റ് ബസ് അമിത വേഗത്തിൽ ഇടിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം തെറ്റി,റിപ്പോര്‍ട്ട്

  • 8th October 2022
  • 0 Comments

വടക്കാഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തെ സംബന്ധിച്ച് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ അന്വേഷണ റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് ട്രാൻസ്പോർട്ട്‌ കമ്മീഷണർക്ക് കൈമാറും. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം തെറ്റിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ടൂറിസ്റ്റ്ബസിന്റെ സ്പീഡ്ഗവർണർ പ്രവർത്തന രഹിതമാക്കിയ നിലയിൽ ആയിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോർ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ […]

Kerala

വടക്കഞ്ചേരി വാഹനാപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് അറസ്റ്റിൽ

  • 6th October 2022
  • 0 Comments

വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാ​ഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. അപകടത്തിൽ […]

Kerala

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • 6th October 2022
  • 0 Comments

വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും. അപകടത്തിൽ അതീവ ദുഖം രേഖപ്പെടുത്തുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും. രാഷ്ട്രപതി ദ്രൗപദി മുർമുവും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും […]

Kerala

കണ്ണീരണിഞ്ഞ് നാട്; വടക്കഞ്ചേരി അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം പൊതുദർശനത്തിനായി സ്കൂളിൽ എത്തിച്ചു

  • 6th October 2022
  • 0 Comments

വെട്ടിക്കൽ: വടക്കഞ്ചേരി അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെയും അധ്യാപകന്റെയും മൃതദേഹം പൊതുദർശനത്തിനായി സ്കൂളിൽ എത്തിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് കുട്ടികളെ അവസാനമായി കാണാൻ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. വടക്കഞ്ചേരിയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി 11.30നാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘമായിരുന്നു ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. കൊട്ടാരക്കര […]

Kerala

വടക്കഞ്ചേരി അപകടം; അധ്യാപകനെന്ന വ്യാജേന ചികിത്സ നേടി, ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒളിവിൽ

  • 6th October 2022
  • 0 Comments

പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർഥികളടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കണ്ടെത്താനായില്ല. എറണാകുളം സ്വദേശിയായ ജോമോനാണ് ഒളിവിൽ പോയിരിക്കുന്നത്. അധ്യാപകനെന്ന വ്യാജേന വടക്കഞ്ചേരി ഇ.കെ നായനാർ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ജോമോൻ മുങ്ങിയത്. കൈയ്ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാൾ അധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. അതേസമയം, ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം […]

Kerala

ആരാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഹൈക്കോടതി, വടക്കഞ്ചേരി വാഹനാപകടത്തില്‍ കോടതി സ്വമേധയാ കേസെടുത്തു

  • 6th October 2022
  • 0 Comments

വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ചോദിച്ചാണ് കോടതി നടപടി. നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂൾ, കോളജ് വിനോദയാത്രകൾക്കായി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശമുണ്ട്. നിർദേശത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. നിയമം ലംഘിച്ചോടിയ വാഹനത്തിന്റെ വാർത്തകൾക്ക് പിന്നാലെയാണ് കോടതി നടപടി. ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായുള്ള […]

Kerala

‘റോഡിലെ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും, പരിക്കേറ്റവർക്ക് ആവിശ്യമായ ചികിത്സാ സഹായം നൽകുമെന്ന് മുഖ്യമന്ത്രി

  • 6th October 2022
  • 0 Comments

പാലക്കാട്: വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ ആശ്വാസ പ്രവർത്തങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു, മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട്. നിരവധി […]

error: Protected Content !!