Kerala News

കോവിഡ് വാക്സിനേഷൻ : രണ്ടാം ഡോസ് ബാക്കിയുള്ളവർക്ക് പ്രത്യേക വാക്സിനേഷൻ യജ്ഞം

  • 24th January 2022
  • 0 Comments

ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസെടുത്ത് 112 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർക്കായി ഇന്നു (ജനുവരി 25) മുതൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിനായി എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഷീൽഡ് ഒന്നാം ഡോസെടുത്തതിനു ശേഷം 112 ദിവസം കഴിഞ്ഞിട്ടും വിവിധ കാരണങ്ങളാൽ രണ്ടാം ഡോസെടുക്കാൻ വിട്ടു പോയ 2 ലക്ഷത്തിലധികം പേർ ജില്ലയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാർ ഈ അവസരം പ്രയോജനപ്പെടുത്തി […]

National News

12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് മാർച്ചിൽ വാക്‌സിനേഷൻ

  • 17th January 2022
  • 0 Comments

12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ മാർച്ച് മുതൽ തുടങ്ങും. 15 നും 18 നും ഇടയിൽ പ്രായമുള്ള 45 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ചെയർമാൻ ഡോ.എൻ.കെ അറോറ അറിയിച്ചിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ മുതൽ വാക്‌സിൻ നൽകാൻ ആലോചനയുണ്ട്. 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളിൽ ജനുവരി അവസാനത്തോടെ ആദ്യം ഡോസ് […]

National News

ഒമിക്രോൺ തടയാൻ മന്ത്രാലയങ്ങൾ ഏറെ ജാഗ്രതയോടെ പ്രവർത്തിക്കുന്നു ;മുൻഗണന വാക്സിനേഷന് തന്നെ;അമിത് ഷാ

  • 4th December 2021
  • 0 Comments

ലോകത്താകെ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ തടയാന്‍ മന്ത്രാലയങ്ങൾ ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും വാക്സിനേഷന് തന്നെയാണ് മുൻഗണന നൽകുന്നതെന്നും കേന്ദ്രമന്ത്രി അമിത് ഷാകൊവിഡ് വരുന്നതിന് മുൻപ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ നേരിടാൻ മോദിക്ക് കഴിഞ്ഞെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേ സമയം രാജ്യത്ത് ഒമിക്രോൺ തീവ്രമായേക്കില്ലെന്നാണ് കേന്ദ്ര നിലപാട്. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത […]

Kerala News

ഒമൈക്രോൺ; സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്

  • 2nd December 2021
  • 0 Comments

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചുവെന്ന് സർക്കാർ . പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനുള്ളവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം […]

Kerala News

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; മുഖ്യമന്ത്രി

  • 24th November 2021
  • 0 Comments

സംസ്ഥാനത്ത് കോവിഡ് സാഹചര്യം കുറഞ്ഞു വരുകയാണെന്നും രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.വാക്‌സിന്‍ സ്വീകരിക്കുന്നതിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക യൂറോപ്യന്‍ രാജ്യങ്ങിളും കൊവിഡ് തരംഗം പുനരാരംഭിച്ചത് ഗൗരവപൂര്‍വ്വം കാണണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: കോവിഡ് രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധികൾ മറികടന്നുകൊണ്ട് മുന്നോട്ടു പോകുവാനുള്ള പ്രയത്നത്തിലാണ് നമ്മൾ. പക്ഷേ, […]

Kerala News

കോവിഡ്; വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നതായി റിപ്പോർട്ട്

  • 14th November 2021
  • 0 Comments

സംസ്ഥാനത്ത് വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ കൂടുന്നതായി റിപ്പോർട്ട്. നവംബറിലെ കണക്കുകൾ പ്രകാരം ഒരു ഡോസ് വാക്സിനെടുത്ത ശേഷം കൊവിഡ് വന്നവരേക്കാൾ ഇരട്ടിയിലധികം പേർക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊവിഡ് വന്നത്. കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്ന കാര്യം പഠിക്കണമെന്ന് ആരോ​ഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി നംവംബർ മാസത്തിൽ സംസ്ഥാനത്ത് ഇതുവരെ 86,567 കൊവിഡ് കേസുകളാണുണ്ടായത്. ഇതിൽ 15,526 പേർ ഒരു ഡോസ് വാക്സിനെടുത്തവരാണ്. എന്നാൽ രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കൊവിഡ് ബാധ ഇതിന്റെ […]

National News

ചടങ്ങ് അവസാനിച്ചു; റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

  • 19th September 2021
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്‍മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി . ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. നരേന്ദ്ര മോദിയുടെ ജന്മദിനമായിരുന്ന […]

National News

കുട്ടികൾക്കുള്ള വാക്‌സിനേഷൻ അടുത്ത വർഷം മാർച്ചിൽ മാത്രമെന്ന് കേന്ദ്രം

  • 20th August 2021
  • 0 Comments

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ അടുത്ത വർഷം മാർച്ചോടെ മാത്രമെന്ന് കേന്ദ്രം.ഈ വർഷം 18 വയസിന് മുകളിലുള്ളവർക്ക് പൂർണമായും വാക്സിൻ നൽകും. കുട്ടികളിൽ രോഗം ബാധിക്കുന്നത് കുറവാണെന്നും വാക്സിനേഷൻ സ്കൂൾ തുറക്കുന്നതിനെ ബാധിക്കില്ലെന്നും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കിയതിനു ശേഷം സ്കൂളുകള്‍ തുറക്കാവുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി അതേസമയം, വാക്സിനേഷനായി കുട്ടികളുടെ കണക്കെടുപ്പ് ആരംഭിച്ചു. കുട്ടികളിൽ പരീക്ഷണം നടത്തിയ വാക്സിനുകളുടെ റിപ്പോർട്ട് ഡി.സി.ജി.ഐ പരിശോധിക്കും. കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക നിലനില്‍ക്കെ കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോടെ തയ്യാറാക്കുമെന്നും നിലവില്‍ […]

Kerala News

കുട്ടികൾക്കുള്ള വാക്‌സിനേഷൻ; സംസ്ഥാനം സജ്ജം; വീണ ജോർജ്

  • 19th August 2021
  • 0 Comments

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്നും കേന്ദ്രം അനുമതി നൽകുന്ന മുറക്ക് നടപടികൾ സ്വീകരിക്കുന്നതാണെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണ്. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. ജീവനും ജീവിതോപാധിയും പ്രധാനമാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും വലുതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് […]

യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ ക്ഷമത്തിനെതിരെ നിൽപ്പ് സമരം നടത്തി

  • 13th August 2021
  • 0 Comments

കുന്ദമംഗലം യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാക്സിൻ ക്ഷമത്തിനെതിരെ ആനപാറ കുടുംബരോഗ്യ കേന്ദ്രത്തിന് മുൻപിൽ നിൽപ്പ് സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് രാഹുൽ മനത്താനത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി സംജിത്ത് ഉത്ഘാടനം ചെയിതു. കോൺഗ്രസ്‌ ബ്ലോക്ക്‌ ജന:സെക്രട്ടറി ടി കെ ഹിതേഷ് കുമാർ, അഡ്വ ഷൈജു, KPചാരോഷ്,റജിൻദാസ്കുന്നത്, മനിൽലാൽ മമ്പ്ര, കലേഷ്, ബവീഷ്,ബിജു, ശരത്ത് VK, തുടങ്ങിയവർ സംസാരിച്ചു

error: Protected Content !!