News Trending

യുഎസിലെ ആമസോൺ കമ്പനിയിലെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ്

യുഎസിലെ ആമസോൺ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിലെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കോവിഡ് വിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആമസോൺ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിലാണ് കമ്പനി വിവരങ്ങൾ പുറത്ത് വിട്ടത് മാർച്ച് മാസം ആദ്യം മുതൽ സെപ്റ്റംബർ 19 വരെ 19,800ൽ അധികം ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13.7 ലക്ഷം ജീവനക്കാരാണ് ആമസോണിനു വേണ്ടി അമേരിക്കയിൽ ജോലി ചെയ്യുന്നത്. അതേസമയം, യുഎസിലെ സാധാരണക്കാരുടെ ഇടയിൽ രോഗം വ്യാപിക്കുന്നതപേക്ഷിച്ച് കമ്പനി ജീവനക്കാരുടെ ഇടയിൽ രോഗ വ്യാപനം കുറവാണെന്ന് കമ്പനി […]

Sports

ജോക്കോവിച്ചിനെ യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് പുറത്താക്കി

  • 7th September 2020
  • 0 Comments

യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി. ലൈൻ ജഡ്ജിക്ക് നേരെ പന്ത് തട്ടിയതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കിയത്. പ്രീക്വാർട്ടർ മത്സരത്തിനിടെ സർവീസ് നഷ്ടപെട്ട നിരാശയിൽ റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ജഡ്ജിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. കോർട്ടിൽവച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. ഇക്കാരണത്തലാണ് നടപടി സ്വീകരിച്ചത്. സ്‌പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കവെയാണ് സംഭവം […]

News

ഉമിനീരിലൂടെ കോവിഡ് കണ്ടെത്താം; പരിശോധന അംഗീകരിച്ച് യു.എസ്

ഹൂസ്റ്റണ്‍ ഉമിനീരില്‍ നിന്ന് കോവിഡ് കണ്ടെത്താനുള്ള പരിശോധനയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി. ഉമിനീര്‍ ഉപയോഗിച്ചുള്ള നാലു പരിശോധനകള്‍ക്കു നേരത്തേ യുഎസ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇവ പ്രതീക്ഷിച്ചത്ര ഫലം നല്‍കിയില്ല. കോവിഡ് പരിശോധനയെക്കുറിച്ച് വ്യാപകമായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. സലൈവ ഡയറക്ട് എന്നു പേരിട്ടിരിക്കുന്ന ഈ പരിശോധനാരീതി നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനിലെ (എന്‍ബിഎ) കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. മൂക്കില്‍ നിന്ന് ശ്രവം എടുക്കുന്ന രീതിയില്‍ നിന്ന് തികച്ചും എളുപ്പവും ചെലവു കുറവുമാണ് സലൈവ […]

International

കോവിഡ് 19; യുഎസില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധയെ തുടര്‍ന്ന് യുഎസില്‍ മൂന്നു മലയാളി കൂടി മരിച്ചു. ഫിലാഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ യുഎസില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മയും (52) ടെക്‌സാസിലെ 21കാരന്‍ പോളും […]

International

‘മനുഷ്യകുലത്തിന്റെ കശാപ്പുകാരനാണ് മോദി; യു.എസില്‍ പ്രതിഷേധങ്ങള്‍ക്കിടെ മോദിയോട് യുവതി

  • 23rd September 2019
  • 0 Comments

ഹൂസ്റ്റണ്‍: ഞായറാഴ്ച രാത്രി ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയ്‌ക്കെതിരെ വലിയതോതിലുള്ള പ്രതിഷധങ്ങളാണ് അരങ്ങേറിയത്. മോദിയ്‌ക്കെതിരെ ഗോബാക്ക് മുദ്രാവാക്യമുയര്‍ത്തി #AdiosModi എന്ന ഹാഷ്ടാഗിലായിരുന്നു പ്രതിഷേധം. ഹിന്ദുക്കള്‍, സിഖുകാര്‍, മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ എല്ലാ മതവിഭാഗങ്ങളിലുള്ളവരും പ്രതിഷേധത്തില്‍ അണിനിരന്നു. ‘ മാനവികതയുടെ കശാപ്പുകാരന്‍’ എന്നാണ് പ്രതിഷേധക്കാരിയായ ഒരു യുവതി മോദിയെ വിശേഷിപ്പിച്ചത്. ഹൂസ്റ്റണില്‍ എന്നല്ല അമേരിക്കയില്‍ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യില്ല. മോദിയ്ക്ക് നാണം കേടേണ്ടെങ്കില്‍ ഇനി അമേരിക്കയിലേക്ക് വരരുത്.’ എന്നാണ് യുവതി പറയുന്നത്.

error: Protected Content !!