കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കടകള്‍ അടപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നഗരത്തില്‍ സംഘര്‍ഷം. കോഴിക്കോട് -പാലക്കാട്ട് റൂട്ടിലോടുന്ന ബസുകളാണ് മൊഫ്യൂസല്‍ സ്റ്റാന്‍ഡിന് സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും മറ്റുജില്ലകളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് തടയുന്നത്. നിറയെ യാത്രക്കാരുള്ള ബസ്സുകളെയടക്കം സമരക്കാര്‍ തടഞ്ഞ് തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ട്. നഗരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പ്രവര്‍ത്തകരെ പൊലീസ് എത്തി പിടിച്ചുമാറ്റി. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. കോഴിക്കോട് ചേവായൂര്‍ […]









