നാളെമുതല്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം
ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നാളെ പുറത്തിറക്കും. നാളെ മുതല്‍ കര്‍ശന പരിശോധന നടത്തും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിനു വിരുദ്ധമായി പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഭേദഗതിയിലൂടെ ഇളവ് നല്‍കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രനിയമം നടപ്പാക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ഓഗസ്റ്റ് 9 നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നാലു വയസിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റിന് ഇളവില്ല. […]