Local

ചാത്തന്‍കാവ് ഹെല്‍ത്ത് സെന്ററിന് സമീപം കേടായ മരം അപകട ഭീഷണിയില്‍

  • 13th August 2024
  • 0 Comments

കുന്ദമംഗലം : വരിയട്ട്യാക്ക്-പെരിങ്ങൊളം റോഡില്‍ ചാത്തന്‍കാവില്‍ റോഡിന് സമീപം കേടായ മരം അപകടാവസ്ഥയില്‍. ചാത്തന്‍കാവ് ഹെല്‍ത്ത് സെന്ററിന് സമീപമുള്ള പ്ലാവ് ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണങ്ങികിടക്കുന്നത്. വലിയ കാറ്റടിച്ചാലോ മഴ പെയ്താലോ മരം ഹെല്‍ത്ത് സെന്ററിന് മുകളിലേക്കോ റോഡിലേക്കോ വീഴാന്‍ സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ എച്ച്.ടി, എല്‍.ടി ലൈനുകള്‍ മരത്തിന് തൊട്ടടുത്തുകൂടെ പോകുന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്. വലിയ അങ്ങാടികളില്‍ക്കൂടിയല്ലാതെ എളുപ്പത്തില്‍ താമരശ്ശേരി, വയനാട് ഭാഗത്തേക്ക് പോകാന്‍ സാധിക്കുന്ന സി.ഡബ്ല്യു.ആര്‍.ഡി.എം-പെരിങ്ങൊളം-വരിയട്ട്യാക്ക്-താമരശ്ശേരി റോഡായതിനാല്‍ നിരവധി […]

Local News

കുന്ദമംഗലത്ത് യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി

  • 24th July 2022
  • 0 Comments

കുന്ദമംഗലം മുക്കം റോഡില്‍ യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി. വ്യാപാരഭവന് മുമ്പിലായി സ്ഥിതിചെയ്തിരുന്ന മരം അപകടാവസ്ഥയിലായിരുന്നു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, സമീപത്തുള്ള കച്ചവടക്കാര്‍ക്കും ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കും ജീവന് തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ അപകടാവസ്ഥ മുന്നില്‍ കണ്ട് കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. മരത്തിന്റെ അപകടാവസ്ഥയെ കുറിച്ച് ജനശബ്ദം […]

Local News

കനത്ത മഴയിൽ പടുകൂറ്റൻ ആൽമരം കട പുഴകി വീണു മുക്കം ചെത്തുക്കടവ് റോഡ് അടച്ചു

കോഴിക്കോട് : കാലവർഷം കനത്തതോടെ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുന്ദമംഗലം മുക്കം ചെത്തുക്കടവ് റോഡിന് കുറുകെ പടു കൂറ്റൻ ആൽമരം കട പുഴകി വീണു. ആളപായമില്ല എന്നാൽ ഗതാഗതം പൂർണമായും നിലച്ചു. നാട്ടുകാരും പോലീസും മുക്കം ഫയർ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി മരം വെട്ടി മുറിച്ചു മാറ്റാനുള്ള പ്രവർത്തനം പുലർച്ചെ വരെ തുടർന്നെങ്കിലും മുഴുവനായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ഇന്ന് ഉച്ചയോടു കൂടി മാത്രമേ മുഴുവനായി മരം മുറിച്ചു മാറ്റാൻ കഴിയുയെന്ന് അധികൃതർ […]

Local

റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം അപകട ഭീഷണിയാവുന്നു

കുന്ദമംഗലം; കുന്ദമംഗലം വയനാട് റോഡില്‍ സിന്ധു തിയേറ്ററിന് മുന്‍വശത്ത് റോഡിനോട് ചേര്‍ന്നുകിടക്കുന്ന മരം അപകടഭീഷണിയാവുന്നു. റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന മരം ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ തട്ടാന്‍ ഏറെ സാധ്യതയാണ്. പലപ്പോഴും ഇത്തരത്തില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അതിനാല്‍ എത്രയും വേഗം മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാപാരി വ്യവസായിയുടെ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും അധികൃതരുടെ ശ്രദ്ധ ഇതുവരെ വിഷയത്തില്‍ എത്തിയിട്ടില്ല. ഒരു അപകടം നടന്നശേഷം നടപടി എടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം […]

Local

അറിയിപ്പ്

സര്‍ക്കാര്‍ ഡിപ്പോകളില്‍ നിന്ന് ഒഴുകിപ്പോയ തടികള്‍ ലഭിക്കുന്നവര്‍ അറിയിക്കണംമലപ്പുറം ജില്ലയിലെ നെടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ആഗസ്റ്റ് ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങി പോകുകകയുണ്ടായി. പാലക്കാട് സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു കെട്ടിടങ്ങള്‍ക്കകത്തേക്കും വെളളം കയറിയതുകാരണം ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള തടികള്‍ വെളളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു. ഏകദേശം 500 എം.ക്യൂബ്  തടി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തടികള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി പുഴയുടെ തീര ഭാഗങ്ങളില്‍ അടിയാനിടയുണ്ട്. സര്‍ക്കാര്‍ തടി […]

Local

യാത്രക്കാര്‍ക്ക് ഭീഷണിയായി ഏതു നേരവും വീഴാവുന്ന മരം

ചെലവൂര്‍: വയനാട് റോഡ് ദേശീയ പാതയില്‍ ചെലവൂര്‍ റേഷന്‍ കടക്ക് സമീപമാണ് ഏത് നേരവും വീണേക്കാവുന്ന രീതിയില്‍ മരം നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ചില്ലകള്‍ മുറിച്ചിരുന്നു. മഴക്കാലമായതിനാല്‍ മരം ഏതു നേരവും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ദിവസേന നിരവധി വാഹനള്‍ പോകുകയും കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കുകയും ചെയ്യുന്നതിനാല്‍ മരം മുറിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.

Local

വൃക്ഷത്തൈപരിപാലനമത്സരം;സ്മാര്‍ട്ട്ക്‌ളാസ്‌റൂം സമ്മാനം

കോഴിക്കോട് : ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജിസം ഫൗണ്ടേഷന്‍ (ഗ്രീന്‍ ക്‌ളീന്‍ എര്‍ത്ത് മൂവ്‌മെന്റ് ഫൗണ്ടേഷന്‍) സംഘടിപ്പിക്കുന്ന വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ വിജയിക്കുന്ന വിദ്യാലയത്തിന് സമ്മാനമായി ഒരു സ്മാര്‍ട്ട് ക്‌ളാസ്സ്‌റൂം നല്‍കുമെന്ന് കോഴിക്കോട് സിവില്‍സ്റ്റേഷന്‍ നടന്ന പരിസ്ഥിതി സെമിനാറില്‍ ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു പ്രഖ്യാപിച്ചു.പരിസ്ഥിതിദിനത്തിലും തുടര്‍ന്നും വിതരണം ചെയ്യപ്പെടുന്ന വൃക്ഷത്തൈകള്‍ പിന്നീട് സംരക്ഷിക്കപ്പെടാന്‍ വേണ്ടി, നട്ട തൈകളുടെ ഫോട്ടോ www.greenCleanEarth.org വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും സമ്മാനങ്ങളും നല്‍കുന്ന പദ്ധതിയാണിത്. […]

error: Protected Content !!