Kerala

അന്തർ ജില്ലാ ബസ്സ് സർവീസ് നാളെ മുതൽ ടിക്കറ്റ് ചാർജ് വർധിപ്പിക്കില്ലായെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൌൺ ഇളവുകൾ നൽകിയ പശ്ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ നാളെ മുതൽ കെഎസ്‌ആർടിസി അന്തർ ജില്ലാ ബസ്‌ സർവീസുകൾ ആരംഭിക്കും. ബസ് ചാർജിൽ വർധനവ് ഉണ്ടാവില്ല എന്നും മുൻപത്തെ നിരക്കിൽ വാഹനം ഓടുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 1037 ബസുകൾ സർവീസ്‌ നടത്തും. സ്വകാര്യ ബസുകളും നാളെ മുതൽ സർവീസ്‌ നടത്തും. നിരക്ക്‌ വർദ്ധന വേണമെന്ന്‌ കെഎസ്‌ആർടിസിയും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട്‌ ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു .

Kerala News

അതിഥി തൊഴിലാളികൾക്കായി ഇന്ന് അഞ്ചു ട്രെയിൻ

കോഴിക്കോട്: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന പ്രവർത്തനം സംസ്ഥാന സർക്കാർ തുടരുന്നു. ഇന്ന് സംസ്ഥാനത്ത് നിന്ന് അഞ്ചു ട്രെയിനുകൾ വിവധ പ്രദേശത്തേക്കായി യാത്ര നടത്തും. കഴിഞ്ഞ ദിവസം തുടർന്ന മുഴുവൻ സുരക്ഷയും ഉറപ്പു വരുത്തിയാണ് ഇന്നും യാത്ര അനുവദിക്കുക. തിരൂരിൽ നിന്നും പാട്നയിലേക്കും ,എറണാകുളത്ത് നിന്നും -ഭുവനേശ്വറിലേക്കും തിരുവന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്ന് ജാർഖണ്ഡലേക്കും ആലുവയിൽ നിന്ന് ബിഹാറിലേക്കുമാണ് ഇന്നത്തെ സർവീസ്.അതിഥി തൊഴിലാളികൾക്ക് യാത്രയിൽ വേണ്ട ഭക്ഷണവും, ഒപ്പം യാത്ര ചെയ്യാനുള്ള ട്രെയിൻ അണുവിമുക്തമാക്കുകയും, ക്യാമ്പുകളിൽ കഴിയുന്നവരെ സ്ഥലത്തെത്തി […]

error: Protected Content !!