വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റ്; കേരളത്തിന്‍റെ സ്വപ്ന പദ്ധതി വാട്ടർ മെട്രോ
കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ 20 മിനിറ്റ് കൊണ്ടും വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റിലും എത്താൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ […]