Kerala News

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു

  • 4th October 2023
  • 0 Comments

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന […]

Local

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം

  • 5th August 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരടിയുടെ ആക്രമണം. വിതുര മണലി സ്വദേശി ശിവദാസന്‍ (55) നെയാണ് കരടി ആക്രമിച്ചത്. ഇന്ന് രാവിലെ ജോലിയ്ക്ക് പോകുന്ന സമയത്ത് കാലിന്റെ പാദത്തിലാണ് കരടി കടിച്ചത്. ശിവദാസന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശിവദാസനെ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോവുകയായിരുന്നു. ആദിവാസി മേഖലയായ തച്ചരുകാല എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

Kerala News

മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കം;വിരമിച്ച എസ്ഐ യുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം

  • 4th August 2023
  • 0 Comments

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിരമിച്ച എസ്ഐയുടെ വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അമരവിള സ്വദേശി അനിൽ കുമാറിന്റെ വീട്ടിലാണ് ആക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അക്രമികൾ അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. കൂടാതെ, വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി അടിച്ചു തകർക്കുകയും രണ്ട് ബൈക്കുകൾ നശിപ്പിക്കുകയും ചെയ്തു. ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ […]

Kerala

‘കേരളത്തിന് രണ്ടാം വന്ദേഭാരത്; മോദിയുടെ ഓണസമ്മാനം’: ഉറപ്പ് കിട്ടിയെന്ന് സുരേന്ദ്രൻ

  • 26th July 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കുമെന്നു കേന്ദ്രം ഉറപ്പു നൽകിയെന്നു ബിജെപി. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പു നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്ത് നൽകിയതിനെ തുടർന്നാണു നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കാസർകോട്– തിരുവനന്തപുരം റൂട്ടിലാകും ട്രെയിൻ സർവീസ്. ‘‘കേരളീയർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നൽകിയ വന്ദേഭാരത് എക്സ്‌പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെത്തുടർന്നാണ് […]

Kerala News

കോഴിയിറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കടത്ത് ; നാലു പേർ പിടിയിൽ

  • 23rd July 2023
  • 0 Comments

തിരുവനന്തപുരത്ത് മയക്ക് മരുന്ന് വേട്ട. നാല് പേർ പിടിയിൽ. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിലാണ് ഹാഷിഷ് ഓയിൽ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ കടത്തിയിരുന്നത്. രഹസ്യ വിരവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാത്രിയാണ് ഇവർ നാല് പേരും പിടിയിലായത്.

Kerala News

ഉമ്മൻ ചാണ്ടിക്ക് ബംഗളൂരുവിൽ നിന്ന് മടക്കം; ഭൗതീക ശരീരം വഹിച്ചുക്കൊണ്ടുള്ള പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തി

  • 18th July 2023
  • 0 Comments

അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തി .വന്‍ ജനാവലിയാണ് ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാനായി ബെംഗളൂരുവിലെത്തിയത്.ആദ്യം ജഗതിയിലെ പുതുപ്പള്ളി വസതിയിൽ പൊതുദർശനം നടക്കും. ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും വൈകീട്ട് പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട്, ആറുമണിക്ക് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭൗതികശരീരവും വഹിച്ചു വരുന്ന വിമാനത്തില്‍ ഉണ്ടായിരിക്കും. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, […]

Kerala News

തിരുവനന്തപുരത്ത് വൻ മോഷണം; വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് പവൻ കവർന്നു

തിരുവനന്തപുരത്ത് വൻ മോഷണം. മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നൂറ് പവനാണ് മോഷണം പോയത്.മകൻ്റെ ഉപനയന ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം വീട്ടിലെത്തിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 100 പവൻ സ്വർണം കവർന്നുവെന്നാണ് വിവരം. നിലവിൽ ഫോർട്ട് പൊലീസും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തുകയാണ്.

Local

പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം; വെള്ളനാട് ശശിയെ കുളത്തിൽ നിന്ന് കണ്ടെത്തി

  • 21st September 2022
  • 0 Comments

തിരുവനന്തപുരം: പൊലീസ് ജീപ്പ് നിർത്തുന്നത് കണ്ട് ഓടിയ ജില്ലാ പഞ്ചായത്ത് അംഗത്തെ കണ്ടെത്തിയത് കുളത്തിൽ. വെള്ളനാട് ഡിവിഷൻ അംഗം വെള്ളനാട് ശശിയാണ് കുളത്തിൽ വീണത്. ശശിയെ കാണാതായതിന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി വൈകിയാണ് കോട്ടവിളയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശിക്ക് രക്തസമ്മർദത്തിൽ വ്യതിയാനം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. കോട്ടവിളയിലെ പുരയിടത്തിൽ നിൽക്കുന്നതിനിടെയാണ് സമീപത്തെ റോഡിൽ പൊലീസ് ജീപ്പ് നിർത്തുന്നത് കാണുന്നത്. രണ്ട് വാറന്റ് ഉള്ളതിനാൽ തന്നെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് […]

Kerala News

തലസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; സമരത്തിന് ബോട്ടുകള്‍ കൊണ്ടുവരാനുള്ള ശ്രമം ബലം പ്രയോഗിച്ച് തടഞ്ഞു, സംഘര്‍ഷം

  • 10th August 2022
  • 0 Comments

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. തീരദേശജനതയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ലത്തീന്‍ അതിരൂപത സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. മത്സ്യബന്ധന യാനങ്ങളും കൊണ്ട് വന്ന് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ബോട്ടുകള്‍ കൊണ്ടുവരാനുള്ള നീക്കം പോലീസ് തടഞ്ഞു. ബോട്ടുകള്‍ നിരത്തിലിറക്കാനുള്ള ശ്രമം തടഞ്ഞതോടെ സമരക്കാരും പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തു. തിരുവല്ലം, കഴക്കൂട്ടം, ഈഞ്ചയ്ക്കല്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ബോട്ടുകളിലുമായി […]

Kerala News

തിരുവനന്തപുരത്ത് ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു

  • 20th July 2022
  • 0 Comments

തിരുവനന്തപുരം കാട്ടാക്കടയില്‍ ആസിഡ് ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജേഷ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. അയല്‍വാസികളായ അമ്മയും മകനും മരുമകളും ചേര്‍ന്ന് ആക്രമിച്ചു എന്നാണ് അമ്മയുടെയും മകളുടെയും പരാതിയില്‍ പറയുന്നത്. ഈ മൂന്നുപേരും ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആക്രമണത്തില്‍ കാര്യമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകളുടെ കൈയ്ക്കും മുഖത്തുമാണ് പൊള്ളലേറ്റത്. റവന്യു വകുപ്പ് അതിര്‍ത്തി […]

error: Protected Content !!