News

താമരശ്ശേരി :എസ് വൈ എസ് കോഴിക്കോട് ജില്ലാ യുവജനറാലി പ്രതിനിധി സമ്മേളനതിനു തുടക്കമായി

“പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു”എന്ന ശീർഷകത്തിൽ ഇന്ന് വൈകുന്നേരം താമരശ്ശേരിയിൽ നടക്കുന്ന യുവജന റാലി യുടെ മുന്നോടിയായി നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ സ്വാലിഹ് തുറാബ് സഖാഫി യുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ കക്കാട് ഉത്ഘാടനം ചെയ്തു. കബീർ മാസ്റ്റർ എളേറ്റിൽ സ്വാഗതം പറഞ്ഞു. വിത്യസ്ത സെഷെനുകളിൽ അബ്ദു റഷീദ് സഖാഫി കുറ്റിയാടി , റഹ്മത്തുള്ള സഖാഫി എളമരം , അബൂബക്കർ മാസ്റ്റർ, പടിക്കൽ, കാന്തപുരം […]

Local

താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം

  • 19th December 2019
  • 0 Comments

താമരശ്ശേരി; താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം. ചുങ്കം ജംഗ്ഷനില്‍ അരക്കോടി രൂപ വിനിയോഗിച്ച് വീതി കൂട്ടി ഇന്റര്‍ലോക്ക് പാകി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും വീതി കൂട്ടുന്നതിനു വേണ്ടി സൗജന്യമായി ഉടമകള്‍ വിട്ടുനല്‍കിയ സ്ഥലം വികസന കമ്മിറ്റി ഭാരവാഹികളുടെയും സ്ഥല ഉടമസ്ഥരുടെയും, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അളന്ന് മാര്‍ക്ക് ചെയ്തു. പുതുതായി സ്ഥലം വിട്ട് നല്‍കിയ ഭാഗങ്ങളില്‍ ഡ്രൈനേജിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. നവീകരണ പ്രവൃത്തിയും, രണ്ടരക്കോടി രൂപ വിനിയോഗിച്ച് ആധുനിക […]

News

എല്‍കെജി വിദ്യാര്‍ത്ഥിക്ക് കണ്ണിന് പരിക്കേറ്റ സംഭവം; തെളിവെടുപ്പ് ആരംഭിച്ചു

  • 11th December 2019
  • 0 Comments

കോഴിക്കോട്; താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് കണ്ണിന് പരിക്കേറ്റ വിഷയത്തില്‍ തെളിവെടുപ്പ് ആരംഭിച്ചു. കോംട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കാഴ്ചക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ട്. മണല്‍വയല്‍ എ.കെ.ടി.എം എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ തന്‍വീര്‍ അസ്‌ലംനായിരുന്നു പരിക്കേറ്റിരുന്നത്. താമരശ്ശേരി സ്വദേശികളായ മുഹമ്മദ് സാലിഹ് ലൈല ദമ്പതികളുടെ മകനാണ് കുട്ടി. സ്‌കൂളില്‍ നിന്ന് പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാതിരുന്ന അധികൃതരുടെ നടപടിയാണ് കുട്ടിയുടെ കാഴ്ചക്ക് പ്രശ്‌നം വരാന്‍ കാരണമായത്. ഉച്ചക്ക് പരിക്കേറ്റ കുട്ടിയെ അധ്യാപകര്‍ ഹോസ്പിറ്റലിലെത്തിച്ചില്ല. പിന്നീട് കുട്ടിയുടെ മാതാവ് […]

Local

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം

കോഴിക്കോട്; താമരശ്ശേരി താലൂക്ക് ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ മൂന്ന് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം. താമരശ്ശേരിയെക്കൂടാതെ കല്ലുനിര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, എടച്ചേരി കുടുംബാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മരുന്നുകളുടെ ലഭ്യതയും വിതരണവും, രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ സേവനങ്ങള്‍, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ് സേവനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അംഗീകാരം.

News

താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതി ഉദ്ഘാടനം നാളെ

താമരശേരി: പുതുതായി അനുവദിച്ച താമരശേരി മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 19-ശനിയാഴ്ച) രാവിലെ 9.30ന് താമരശേരി കോര്‍ട്ട് കോംപ്ലക്‌സില്‍ ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നിര്‍വഹിക്കും. കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും. താമരശേരിയില്‍ രണ്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് മുന്‍സിഫ്-മജിസ്‌ട്രേറ്റ് കോടതിയായി മാറ്റുന്നത്. മുക്കം, കോടഞ്ചേരി, തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെയും താമരശേരി, കോഴിക്കോട് താലൂക്കുകളിലെ 15 ഓളം വില്ലേജുകളിലെ സിവില്‍ കേസുകളാണ് […]

Kerala

കൂടത്തായ് കൊലപാതകം; മൂന്നു പ്രതികളെയും ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

താമരശ്ശേരി: കൂടത്തായി പൈശാചിക കൊലപാതക കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും 16ാ ം തിയ്യതിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതിയായ ജോളിയെക്കൂടാതെ എം.എസ്.മാത്യുവും, പ്രജികുമാറുമാണ് കേസിലെ മറ്റു പ്രതികള്‍. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. കേസ് ഇനി 16-ാം തിയതി പരിഗണിക്കും. 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക. […]

Local

പരീക്ഷയ്ക്ക് ചോദ്യപേപ്പർ തികഞ്ഞില്ല പകരം ഫോട്ടോസ്റ്റാറ്റ്: പ്രതിഷേധവുമായി എസ് എഫ് ഐ

താമരശ്ശേരി ; പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് സ്കൂളിൽ ചോദ്യപേപ്പർ ഇല്ല. അടുത്ത സ്കൂളിൽ ചെന്ന് ചോദ്യ പേപ്പർ വാങ്ങി വിതരണം ചെയ്തതു എന്നിട്ടും തികയാതെ വന്നപ്പോൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തതിനെ തുടർന്ന് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. താമരശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ എക്കൗണ്ടൻസി എ.എഫ്.എസ്.വിഷയത്തിനാണ് ചോദ്യപേപ്പർ തികയാതെ വന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളുകളിൽ ചോദ്യക്കടലാസ് വിതരണം ചെയ്തത്. പക്ഷേ, ഒരു വിഷയത്തിന്റേത് എത്തിയിട്ടില്ലെന്ന കാര്യം […]

Local

ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് – എടവണ്ണ (കെ.ടി.എം.എ.ഇ) റോഡില്‍ ടോള്‍ ബുത്ത് മുതല്‍ കോതമംഗലം വരെയുളള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി നടന്നുവരുന്നതിനാല്‍ ഇതുവഴിയുളള  വാഹന ഗതാഗതത്തിന് ക്രമീകരണം എര്‍പ്പെടുത്തി.  ഇന്ന് (ജൂലൈ 20) മുതല്‍ അണേലക്കടവില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ മണമല്‍ വഴി കൊയിലാണ്ടി-മുത്താമ്പി റോഡില്‍ പ്രവേശിച്ച് കൊയിലാണ്ടിയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

News

മനം നിറഞ്ഞ് കുടുംബങ്ങള്‍;ലക്ഷ്യം കണ്ട് പുനരധിവാസ പദ്ധതി

ജില്ലയില്‍ പ്രളയം തകര്‍ത്ത കരിഞ്ചോല, കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനജീവിതം ഇന്ന് സാധാരണനിലയിലാണ്. പ്രളയക്കെടുതിയില്‍ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ആളുകള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പുതുതായി നിര്‍മിച്ചു നല്‍കിയ വീടുകളിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലുമായി ഇന്ന് സന്തുഷ്ടരാണ്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ നിന്നും ഇനി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നുമായാണ് കുടുംബങ്ങളെ കൂടുതലായി മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു.   പ്രളയാനന്തര പുനരധിവാസത്തിനായി കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ ഭാഗികമായി […]

error: Protected Content !!