kerala Kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി […]

Kerala kerala Local

താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

Kerala kerala

താമരശ്ശേരിയില്‍ അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കന്‍ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകര്‍ത്തു; ജീവനക്കാരെ മര്‍ദിച്ചു

  • 11th February 2025
  • 0 Comments

കോഴിക്കോട്: താമരശ്ശേരിയില്‍ അര്‍ധരാത്രി ബ്രോസ്റ്റഡ് ചിക്കന്‍ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെയും മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന കടയിലായിരുന്നു സംഭവം. രാത്രി 12ഓടെ അഞ്ചുപേരെത്തി ബ്രോസ്റ്റഡ് ചിക്കന്‍ ചോദിക്കുകയായിരുന്നു. തീര്‍ന്നെന്ന് പറഞ്ഞതോടെ വാക്കുതര്‍ക്കമായി. ഇത് പിന്നീട് ആക്രമണത്തിന് വഴിമാറുകയായിരുന്നു. ഉടമ ഫഈദിനും ജീവനക്കാരനായ മെഹ്ദി ആലമിനും മര്‍ദനമേറ്റു. കടയിലെ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടുപേരെ പൊലീസ് […]

Kerala kerala

താമരശ്ശേരി ചുരം: മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി നിവര്‍ത്താന്‍ ഭരണാനുമതി

താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പിഡബ്‌ള്യുഡി നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. വനഭൂമിയില്‍ ഉള്‍പ്പെടുന്ന ഈ വളവുകള്‍ സാധിക്കുന്നത്രയും നിവര്‍ത്താന്‍ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്‍ഡ്യന്‍ റോഡ് […]

kerala Kerala

വന നിയമ ഭേദഗതി ബില്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത

കോഴിക്കോട്: വന നിയമ ഭേദഗതി ബില്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത. വനനിയമ ഭേദഗതി പിന്‍വലിച്ചത് ആശ്വാസകരമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമഞ്ചിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി. മലയോര ജനതയുടെ ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചു. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ബിഷപ്പ് കിരാതനിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടന്നുവെന്നും കുറ്റപ്പെടുത്തി. സമ്മര്‍ദ്ദം കൊണ്ടാണ് ഭേദഗതി പിന്‍വലിച്ചത്. പി വി അന്‍വറിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. അന്‍വറിന് നന്ദി പറഞ്ഞ ബിഷപ്പ് അന്‍വര്‍ ഇടപെടുന്നതിന് […]

Kerala News

താമരശ്ശേരി ചുരത്തിലൂടെ കാറിൽ സാഹസിക യാത്ര;വാഹനം കസ്റ്റഡിയില്‍,പിഴ

  • 13th August 2023
  • 0 Comments

താമരശ്ശേരി ചുരത്തിലൂടെ സാഹസികയാത്ര നടത്തിയ സംഘത്തിന് പിഴയിട്ട് പോലീസ്.ഡോറുകളുടെ ഗ്ലാസുകൾ താഴ്ത്തി അതിൽ ഇരുന്നായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യുവാക്കൾ ചുരം കയറിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സൺ റൂഫ് തുറന്ന് ഒരു യുവാവും യുവതിയും നിൽക്കുന്നുണ്ട്. ചുരത്തിലൂടെ അപകടകരമായ നിലയിൽ യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. സി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Local News

കൃത്രിമ നിറം ചേർത്ത ശർക്കര : താമരശ്ശേരിയിലെ കടയുടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവും വിധിച്ച് കോടതി

  • 28th July 2023
  • 0 Comments

കോഴിക്കോട് ∙ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടില്‍ കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ കോടതി നടപടി സ്വീകരിച്ചു. സ്ഥാപന ഉടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവുമാണ് താമരശ്ശേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റ കേസിലാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരി 11നാണ് അന്നത്തെ ഫുഡ്‌ സേഫ്റ്റി ഓഫീസർ ആയിരുന്ന ഡോ. സനിന മജീദ് […]

Kerala

താമരശേരി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശിയെന്ന് മൊഴി

  • 18th April 2023
  • 0 Comments

കോഴിക്കോട്: പ്രവാസിയായ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ താമരശേരിയിലെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൂര്‍ണമായും നീങ്ങാതെ ദുരൂഹത. തട്ടിക്കൊണ്ടുപോയവര്‍ വിട്ടയച്ച ഷാഫിയെ ഇന്നലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രാത്രി പത്തുമണിയോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. എന്നാല്‍ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണവും മറ്റും സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. കൊടുവള്ളി സ്വദേശിയായ സാലിയാണ് തന്നെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് ഷാഫി അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന മൊഴി. ഗള്‍ഫില്‍ നിന്നുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോയവര്‍ ശാരീരികമായി ഉപദ്രവിച്ചു. തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരേ […]

Kerala

താമരശ്ശേരി ചുരത്തില്‍ ബൈക്ക് മറിഞ്ഞ് അപകടം

  • 4th April 2023
  • 0 Comments

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കടുത്ത് ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ താഴ്ചയിലേക്ക് പതിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ  വൈകുന്നേരത്തോടെയാണ് വയനാട് ചുള്ളിയോട് സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച കെ.എല്‍- 73 ഇ. 1104 എന്ന നമ്പറിലുള്ള ബൈക്ക് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ടിപ്പര്‍ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ആദ്യമൊന്നും ഇവിടെ എത്തിയവര്‍ക്ക് ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് സൂചന ലഭിച്ചിരുന്നില്ല. ടിപ്പര്‍ തന്നെയാണോ അപകടത്തിനിടയാക്കിയതെന്ന് കാര്യത്തിലും സംശയം ഉടലെടുത്തിരുന്നു. […]

Kerala News

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

  • 2nd December 2022
  • 0 Comments

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ചു.താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് സംഭവം. പ്രാഥമിക നിഗമനത്തില്‍ ആളപായമില്ല.രാവിലെ 10 മണിയോടെയാണ് സംഭവം.ചുരം കയറുകയായിരുന്ന ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. ട്രാവലറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു. ഉടന്‍ തന്നെ വാഹനത്തിന്‍റെ ഡ്രൈവര്‍ സഞ്ചാരികളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വലിയ അപകടം ഒഴിവായി. പിന്നാലെ വാഹനത്തില്‍ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തെ മുഴുവനായും തീ […]

error: Protected Content !!