Kerala

കോവിഡ് ടെസ്റ്റ് ഇനി കുന്ദമംഗലത്തും

കുന്ദമംഗലം: കേരളത്തിലെ പ്രമുഖ റഫറൽ ലാബുകളിലൊന്നായ R-cell Diagnostic and Medical Laboratory കുന്ദമംഗലത്ത് പ്രൈം ഡെ കെയർ ഹോസ്പിറ്റലിനോടനുബന്ധിച്ച് കോവിഡ് ടെസ്റ്റ് സാമ്പിൾ കളക്ഷൻ സെൻറർ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. കുന്ദമംഗലത്ത് ആദ്യമായാണ് ഇത്തരത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകാര്യം ഒരുങ്ങുന്നത്. കോവിഡ് ടെസ്റ്റുകളായ Antigen Test, RT- PCR എന്നിവക്ക് വേണ്ടിയുള്ള സ്രവ ശേഖരണ സൗകര്യമാണ് (sample collection) ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് ആവശ്യമുള്ളവർക്ക് അവരുടെ സൗകര്യം പരിഗണിച്ച് അവരുടെ വീടുകളിൽ വന്ന് സ്രവ സാമ്പിളുകൾ എടുക്കുന്നതാണ്. ICMR അംഗീകാരമുള്ള […]

Kerala

കുന്ദമംഗലത്തിന് ആശ്വാസം കോവിഡ് പരിശോധനയിൽ 65 പേർക്ക് പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ 65 പേർക്ക് പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 65 പേരിൽ നടത്തിയ പി സി ആർ ടെസ്റ്റിലാണ് പട്ടികയിലെ മുഴുവൻ പേർക്കും രോഗമില്ലെന്ന് വ്യക്തമായത് ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി നടത്തിയ പരിശോധന ഫലം മുഴുവൻ നെഗറ്റീവായത് ഏറെ ആശ്വാസം നൽകുന്നുണ്ട്. നിലവിലെ […]

Kerala

നാണയം വിഴുങ്ങി മരണപ്പെട്ട കുഞ്ഞിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ആലുവ: കടുങ്ങല്ലൂരിൽ അറിയാതെ നാണയം വിഴുങ്ങി മരണപ്പെട്ട കുട്ടിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. കുട്ടിയുടെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. മൂന്ന് വയസുകാരന് ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരത്തെ ഉത്തരവിട്ടിരുന്നു. ദാരുണമായ സംഭവമാണിതെന്നും വീഴ്ച കണ്ടാൽ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിചിരുന്നു. അതേ സമയം കേസിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട് കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ […]

Kerala News

മുക്കം സി.ഐ ഉൾപ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവ്

  • 29th July 2020
  • 0 Comments

കോഴിക്കോട് : മുക്കം സി.ഐ ഉൾപ്പടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ കൊടും ക്രിമിനൽ മുജീബ് റഹ്മാൻ മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. പ്രതിയുമായി കൊടുവള്ളിയിലിലെ ജ്വല്ലറിയിൽ തെളിവെടുപ്പിന് ഉദ്യോഗസ്ഥർ എത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന ജ്വല്ലറി ജീവനക്കാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുക്കം സി.ഐയും, എസ്, ഐമാരും പോലീസുകാരും ഉൾപ്പടെയുള്ള എല്ലാവരുടെയും പരിശോധനയാണ്. […]

Kerala

ആന്റിജൻ പരിശോധനയിൽ കുന്ദമംഗലത്ത് രണ്ടു പേർക്ക് കൂടി കോവിഡ്

  • 28th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കാരന്തൂർ സ്വദേശിയുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കരിക്കാംകൊളത്ത് സ്വദേശികളായ റുഖിയാബിയും മകൾ ഷാഹിദയും കോവിഡ് ബാധിച്ച് മരണപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ ബന്ധുവായ കാരന്തൂർ പാറക്കടവ് വാടകവീട്ടിലെ താമസിക്കുന്ന മുഹമ്മദാലിയും മരണപ്പെട്ടിരുന്നു എന്നാൽ ഇദ്ദേഹത്തിന്റെ പരിശോധന ഫലം പുറത്ത് വന്നിട്ടില്ല. […]

News

രാജ്യത്ത് കോവിഡ് ടെസ്റ്റുകള്‍ പ്രതിദിനം പത്ത് ലക്ഷമാക്കും; പ്രധാനമന്ത്രി

രാജ്യത്ത് കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും അഞ്ചുലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധനയില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. ജൂലായ് 26-ന് 5,15,000 സാമ്പിളും 27-ന് 5,28,000 സാമ്പിളും പരിശോധന നടത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് പ്രതിദിനം അഞ്ചുലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും വരും ആഴ്ചകളില്‍ ഈ ശേഷി 10 ലക്ഷമായി ഉയര്‍ത്താനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. രാജ്യത്ത് […]

Kerala

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എൻ ഐ എ കോടതിയിൽ ആവശ്യപ്പെട്ടേക്കും

  • 13th July 2020
  • 0 Comments

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ബാംഗ്ലൂരിൽ നിന്നും പിടികൂടിയ ഇവരെ കഴിഞ്ഞ ദിവസം ഉച്ചയോടെ കേരളത്തിലെത്തിച്ച ശേഷം ആലുവ ആശുപത്രിയിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ശേഷം കോടതിയിൽ ഹാജരാക്കി ഇരുപേരെയും എൻ ഐ എ കോടതി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തേക്ക് വിട്ടു കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ഇന്ന് കോടതിയെ അറിയിച്ചേക്കും. സ്വപ്നയ്ക്ക് നിയമ നടപടികള്‍ക്കായി അഭിഭാഷകയെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala

ആന്റിജൻ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആർ അംഗീകൃതം

  • 12th July 2020
  • 0 Comments

കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയിൽ ആൻറിജൻ ടെസ്റ്റ് കൃത്യതയും ആധികാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളിൽ വേഗത്തിൽ അണുബാധ നിർണ്ണയിക്കുകയും അവർക്കു ചികിത്സ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടർവ്യാപനം ഉണ്ടാകുന്നത് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.അണുബാധ വേഗത്തിൽ പടരുമ്പോൾ കുറച്ചു സമയത്തിനുളളിൽ പരിശോധനാഫലം ലഭിക്കുന്ന പരിശോധനകൾ ആവശ്യമാണ്. അതിനാലാണ് ആൻറിജൻ ടെസ്റ്റ് അണുവ്യാപനം കൂടുതലുളള സ്ഥലങ്ങളിൽ നടത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം ആൾ ഇന്ത്യ […]

Kerala

കൊറോണ വൈറസ് പരിശോധന; സ്വകാര്യലാബുകൾക്ക് മാർഗനിർദ്ദേശം പുറത്തിറക്കി

  • 11th July 2020
  • 0 Comments

കോഴിക്കോട് : കൊറോണ വൈറസ് രോഗബാധ പരിശോധന നടത്തുന്ന സ്വകാര്യലാബുകൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ കലക്ടർ സാംബശിവ റാവു പുറപ്പെടുവിച്ചു. ജില്ലാസർവ്വൈലൻസ് ഓഫീസർ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുടമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്. സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധനക്കെത്തുന്ന എല്ലാവരുടേയും വിശദാംശങ്ങളും പരിശോധനാഫലവും ഈ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാസർവ്വൈലൻസ് ഓഫീസർക്ക് കൈമാറേണ്ടതാണ്. കോവിഡ് പരിശോധനക്കെത്തുന്ന വ്യക്തികൾ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് ജില്ലാ സർവ്വൈലൻസ് ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടാത്ത ലാബുകളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ളനടപടികൾ […]

Trending

മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  • 10th July 2020
  • 0 Comments

ചേവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വകുപ്പിന്റെ കീഴിലുളള വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ്, രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക്് www.parivahan.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. തുടര്‍ന്ന് www.mvdkerala.gov.in എന്ന വെബ്സൈറ്റ് വഴി ഇ-ടോക്കണ്‍ എടുത്തു വരുന്ന അപേക്ഷകര്‍ക്കു മാത്രമേ ഗ്രൗണ്ടില്‍ പ്രവേശനം ലഭിക്കുകയൂളളുവെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനം അനുവദിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371705 എന്ന നമ്പറില്‍ […]

error: Protected Content !!