കാശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; ക്യാപ്റ്റനടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു

വടക്കന്‍ ക്ശമീരിലെ കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ പട്രോളിങ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍

  • 3rd November 2020
  • 0 Comments

ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലം ആണ് അറസ്റ്റിലായത്. അന്‍സാര്‍ ഉള്‍ ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് അറസ്റ്റിലായ വ്യക്തി. എന്‍ഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. നേരത്തെ ഇന്റര്‍പോള്‍ സിദ്ദിഖിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടതായി എന്‍ഐഎ വെളിപ്പെടുത്തി.

National News

ഭീകരാക്രമണം അഞ്ചു സൈനികർക്ക് വീര മൃത്യു

ജമ്മു കശ്മീർ : ശനിയാഴ്ച്ച രാത്രി താഴ്വരയിലെ ഒരു വീട്ടിൽ ഭീകരർ കയറുകയും കുടുംബത്തെ ബന്ദിയാക്കുകയും ചെയ്‌തെന്ന വിവരമറിഞ്ഞെത്തിയ സൈനികരും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ. തുടർന്നുണ്ടായ വെടിവെപ്പിൽ മേജറടക്കം അഞ്ച് സൈനികർ വീര മൃത്യു . ആക്രമണത്തിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം ഹന്ദ്വാര മേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശങ്ങളിൽ സൈന്യം സുരക്ഷ ശക്തമാക്കി.

National News

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​: ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും കനത്ത സുരക്ഷ

  • 17th September 2019
  • 0 Comments

ചെ​ന്നൈ: ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ലും കാ​ഞ്ചി​പു​ര​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ‌ചെ​ന്നൈ​യി​ല്‍ എം​ജി​ആ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും കാ​ഞ്ചി​പു​രം വ​ര​ദ​രാ​ജ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു സ്ഥ​ല​ങ്ങ​ളി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ല്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ മാ​സം കാ​ഞ്ചി​പു​രം ഗം​ഗ​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

National

മലയാളിയുള്‍പ്പെടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ

ചെന്നൈ: മലയാളി ഭീകരന്‍ ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്നാണ കടല്‍ മാര്‍ഗം തമിഴ്നാട്ടിലെത്തിയതെന്നാണ വിവരം. തമിഴ്നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടിലെത്തിയതെന്നാണ്് മുന്നറിയിപ്പ്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് സൂചന. ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ തമിഴ്നാട്ടില്‍ എത്തിയതെന്നാണ് വിവരം.

error: Protected Content !!