GLOBAL International

വടികളുമായെത്തി; കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികളുടെ ആക്രമണം; അപലപിച്ച് ട്രൂഡോ

  • 4th November 2024
  • 0 Comments

ഒട്ടാവ: കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖലിസ്ഥാന്‍ പതാകകളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. എല്ലാ കനേഡിയന്‍ പൗരന്‍മാര്‍ക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ട്. ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ ഉടനടി നടപടിയെടുത്ത പൊലീസിനെ ട്രൂഡോ അഭിനന്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് […]

Local

പന്തീര്‍പാടം കണ്ണന്‍ കുഴി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ തന്ത്രിയായി നാരായണന്‍ നമ്പൂതിരി താമരക്കുളം ഇല്ലം

  • 26th October 2024
  • 0 Comments

കുന്ദമംഗലം: പന്തീര്‍പാടം കണ്ണന്‍ കുഴി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ തന്ത്രിയായി നാരായണന്‍ നമ്പൂതിരി താമരക്കുളം ഇല്ലം ചുമതലയേറ്റു. തന്ത്രിയ്ക്ക് പൂര്‍ണ്ണ കുംഭം നല്‍കി ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വില്‍സന്‍ അക്കരപറമ്പത്ത് സ്വീകരിച്ചു. ഓഫീസ് സെക്രട്ടറി ദാസന്‍ പുല ച്ചൂട്ടിലിനെ തന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. വിജയകുമാര്‍ തടത്തില്‍ സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രൂപേഷ് നമ്പൂതിരി,രവീന്ദ്രന്‍ കീപ്പോട്ടില്‍,ദീനേശന്‍ കല്ലിടുമ്പില്‍, സുധീഷ് കരുവാരപ്പറ്റ,സതീശന്‍ പരപ്പില്‍ എന്നിവര്‍ സംസാരിച്ചു.ഭരതന്‍ കല്ലിടുമ്പില്‍ നന്ദി പറഞ്ഞു.

Kerala kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്നത് മോഷണം അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്

  • 20th October 2024
  • 0 Comments

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും തളി പാത്രം മോഷണം പോയതല്ലെന്ന് പൊലീസ്. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലിരുന്ന പൂജാസാധനങ്ങള്‍ നിലത്തു വീണു. അവ മറ്റൊരാള്‍ എടുത്ത് നല്‍കിയത് നിലത്തിരുന്ന വേറൊരു പാത്രത്തിലെന്നാണ് പിടിയിലായ ഓസ്ട്രേലിയന്‍ പൗരത്വമുള്ള ഗണേശ് ഝാ പൊലീസിനോട് പറഞ്ഞത്. ആരും തടയാതിരുന്നതിനാല്‍ ഗണേശ് ഝാ അതുമായി ക്ഷേത്രത്തിന് പുറത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് മൊഴിയിലുള്ളത്. ക്ഷേത്ര ജീവനക്കാര്‍ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഗണേശ് ഝായും ഭാര്യയും ഭാര്യാ സുഹൃത്തുമാണ് ക്ഷേത്ര ദര്‍ശനത്തിന് […]

kerala Kerala

കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ പാചകവാതകം ചോര്‍ന്ന് പൊട്ടിത്തെറിച്ചു; മേല്‍ശാന്തി മരിച്ചു

  • 11th October 2024
  • 0 Comments

തിരുവനന്തപുരം: കിളിമാനൂരിലെ ക്ഷേത്രത്തില്‍ പാചകവാതകം ചോര്‍ന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49) ആണ് മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം മൂന്നാം തീയതിയാണ് അപകടം സംഭവിച്ചത്. നിവേദ്യം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. നിവേദ്യം പാകം ചെയ്യാന്‍ വെച്ച ശേഷം മേല്‍ശാന്തി തിടപ്പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞ് തിരിച്ച് കയറുന്നതിനിടെയാണ് […]

Kerala kerala

വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍

  • 29th September 2024
  • 0 Comments

വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇന്ന് രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി. രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും കഴിച്ചാണ് എഡിജിപി മടങ്ങിയത്.

Kerala kerala

350 ലേറെ വിവാഹങ്ങള്‍; ചരിത്രമുഹൂര്‍ത്തമായി മാറി ഗുരുവായൂര്‍ ക്ഷേത്രം

  • 8th September 2024
  • 0 Comments

ഗുരുവായൂര്‍: വിവാഹങ്ങളുടെ എണ്ണത്തില്‍ ചരിത്രമുഹൂര്‍ത്തമായി മാറി ഗുരുവായൂര്‍ ക്ഷേത്രം. ഞായറാഴ്ച 350 ഓളം വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടന്നത്. പുലര്‍ച്ചെ നാലിന് ആറ് മണ്ഡപങ്ങളിലായി വിവാഹങ്ങള്‍ തുടങ്ങിയത്. താലി കെട്ടിനായി വധൂവരന്മാര്‍ വരിനില്‍ക്കുകയായിരുന്നു. വരിനിന്ന് എത്തിയവര്‍ക്ക് പട്ടര്‍ കുളത്തിന് സമീപത്തെ പന്തലില്‍ ടോക്കണ്‍ നല്‍കി. അവിടെ നിന്ന് ഊഴമനുസരിച്ച് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് കടത്തി വിട്ടു. അവിടെ നിന്ന്കല്യാണ മണ്ഡപത്തിലേക്കും. ഫോട്ടോഗ്രാഫര്‍മാരടക്കം 24 പേരെ മാത്രമാണ് വധൂവരന്മാര്‍ക്കൊപ്പം മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്. കൂവള മരച്ചുവട്ടിലും ചുമര്‍ ചിത്രങ്ങള്‍ക്കൊണ്ട് അലംകൃതമായ ക്ഷേത്ര […]

National

മധ്യപ്രദേശില്‍ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 8 കുട്ടികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

  • 4th August 2024
  • 0 Comments

മധ്യപ്രദേശില്‍ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 8 കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെയാണ് അപകടം.ഷാഹ്പൂരിലെ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. ഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. പരുക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ […]

Local

പന്തീര്‍പ്പാടം പുത്തന്‍പറമ്പത്ത് കാവ് തിറ മഹോത്സവം

  • 4th March 2024
  • 0 Comments

കുന്ദമംഗലം: പന്തീര്‍പ്പാടം പുത്തന്‍പറമ്പത്ത് കാവ് തിറ മഹോത്സവം. എടക്കാട് ഇല്ലത്തുനിന്നും ആരംഭിച്ച കലശം വരവോടെയാണ് തിറ ആരംഭിച്ചത്. തുടര്‍ന്ന് തെയ്യം കലാകാരന്മാര്‍ വ്രതശുദ്ധിയോടെ കാവുതീണ്ടി ദൈവ സന്നിധിയില്‍ പ്രവേശിച്ചു.ഉത്സവത്തിന്റെ ഭാഗമായി താലപ്പൊലി, പ്രത്യേക പൂജകള്‍ ,വെള്ളാട്ട് ,തിറ ,അന്നദാനം എന്നീ പരിപാടി നടന്നു.

kerala Kerala

തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവം; അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍

  • 22nd February 2024
  • 0 Comments

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിലെ തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവത്തില്‍ അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍. കുഞ്ഞിന്റെ അമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ കൂടി പ്രതിചേര്‍ത്തു. ജെ ജെ ആക്ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൂക്കവില്ലിലെ തൂക്കുകാരനെ നേരത്തെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണു പരിക്കേറ്റത് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് മൂന്നാള്‍ പൊക്കത്തില്‍ നിന്ന് വഴിപാട് നടത്തിയയാളുടെ കൈയില്‍നിന്നു […]

Culture National

മുസ്‌ലിം എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനം; അമ്പലം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു

  • 28th November 2023
  • 0 Comments

ലഖ്‌നൗ: മുസ്‌ലിം എം.എല്‍.എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ക്ഷേത്രം ഗംഗാജലം തളിച്ചു ശുദ്ധീകരിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ മുസ്ലിം എം.എല്‍.എ സയ്യദ ഖാത്തൂനിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ക്ഷേത്രത്തില്‍ ശുദ്ധീകരണ പ്രവൃത്തി നടന്നത്. യുപിയിലെ സിദ്ധാര്‍ഥനഗര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം. ഞായറാഴ്ച ബല്‍വ ഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സംയ മാതാ ക്ഷേത്ര ഭരണസമിതി തന്നെ ക്ഷണിച്ചിരുന്നതായി ഡൊമാരിയഗഞ്ചില്‍ നിന്നുള്ള നിയമസഭാംഗമായ സയ്യദ ഖാത്തൂന്‍ പറഞ്ഞു. പരിപാടിക്ക് ശേഷം പ്രാദേശിക പഞ്ചായത്ത് ചെയര്‍മാനും ഹിന്ദു സംഘടനാ അംഗങ്ങളും ചേര്‍ന്ന് […]

error: Protected Content !!