Kerala National

മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം സജികുമാറിന് രാഷ്ട്രപതി വീഡിയോ കോൺഫ്രന്‍സിലൂടെ നല്‍കി

  • 5th September 2020
  • 0 Comments

ആലപ്പുഴ : വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പാഠങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകർന്ന സജികുമാറിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീഡിയോ കോൺഫ്രന്‍സിലൂടെ നല്‍കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു രാഷ്‌ട്രപതി രാജ്യത്തെ മികച്ച 47 അദ്ധ്യാപകർക്ക് ദേശീയ പുരസ്ക്കാരം നല്‍കിക്കൊണ്ട് ആദരിച്ചത്. ആലപ്പുഴ കലക്ടറേറ്റിൽ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ സജ്‌ജീകരിച്ച വീഡിയോ കോൺഫറൻസ് ഹാളിൽ വെച്ചാണ് സജികുമാർ രാഷ്ട്രപതിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത്. തുടർന്ന് ജില്ലാ കലക്ടർ എ. അലക്‌സാണ്ടറും അദ്ദേഹത്തെ […]

News

അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പെൻഷകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും തത്ക്കാലം വഹിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ തുകയുടെ 50 ശതമാനം സർക്കാർ പിന്നീട് ബോർഡിന് […]

Kerala

പൂന്തുറയിൽ രോഗം പടർന്നത് ഇതരസംസ്ഥാനക്കാരിൽ നിന്ന് : കെ.കെ ശൈലജ

  • 10th July 2020
  • 0 Comments

തിരുവനന്തപുരം: പൂന്തുറയിൽ ഇതരസംസ്ഥാനക്കാരിൽ നിന്നാണ് രോഗം പടർന്നതെന്ന് ആരോ​ഗ്യമന്ത്രി. ഇതു മൂലമാണ് കോവിഡ് സൂപ്പർ സ്പ്രെഡുണ്ടായതെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. പൂന്തുറയിൽ ഇതര സംസ്ഥാനത്തിൽ നിന്നെത്തുന്നവരോട് ഇടപ്പെടുമ്പോൾ ശ്രദ്ധ വേണമെന്നും മന്ത്രി സൂചിപ്പിച്ചു. അതേ സമയം പൂന്തുറയിൽ പ്രായമായവർക്ക് സുരക്ഷിത കേന്ദ്രമൊരുക്കാൻ ആലോചന. പരമാവധി വീടുകളിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം പൂന്തുറയിൽ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പ‌‌ർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്കരമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോ​ഗവ്യാപനമുണ്ടായോ […]

Kerala

ശൈലജ ടീച്ചർക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

  • 23rd June 2020
  • 0 Comments

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കു ഐക്യരാഷ്ട്ര സഭ അംഗീകാരം. പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് അവസരം ലഭിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്പത്തിക, സാമൂഹ്യകാര്യ […]

News

അച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായ പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും : ആരോഗ്യ മന്ത്രി

  • 22nd June 2020
  • 0 Comments

തിരുവനന്തപുരം: അച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശുക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള ഇടപെടലുകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോടുള്ള അച്ഛന്റെ ക്രൂരത വേദനാജനകമാണ്. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് നേരെ പലപ്പോഴും […]

News

ഷൈലജ ടീച്ചര്‍ നിര്‍ദേശിച്ചു; അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം കൊണ്ട് മാതൃകയാവുകയാണ് ആസ്റ്റർ മിംസ്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കിയും,ആന്‍ജിയോഗ്രാഫി പരിശോധന സൗജന്യമാക്കിയും സാധാ ജനവിഭാഗങ്ങൾക്ക് സഹായമാവുകയാണ് സ്ഥാപനം അടിയന്തരമായി അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ളവരും എന്നാല്‍ നിലവിലെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ സാധിക്കാത്തവരുമായ നിര്‍ധനരായ രോഗികളുടെ കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ നിര്‍ദ്ദേശം പരിഗണിച്ച് പ്രത്യേക നിരക്കില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കാനാണ് കോഴിക്കോട് […]

Kerala News

സംസ്ഥാന അതിർത്തി കടന്ന അധ്യാപികയ്ക്കും ഇവരെ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥനുമെതിരെ കേസ്

തിരുവനന്തപുരം : ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനം കടന്ന് തിരുവനന്തപുരം കേന്ദ്ര വിദ്യാലയ അദ്ധ്യാപികയ്ക്കെതിരെയും സഹായത്തിനായി കൂട്ടുനിന്ന എക്സൈസ് ഉദ്യോഗസ്ഥനെതിരെയും കേസെടുത്തു. എക്സൈസ് പോലീസ് ഡിപ്പാർട്മെന്റിലുള്ള മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ആയിരുന്നു അദ്ധ്യാപിക വയനാട് വഴി അതിർത്തി കടന്നത് അധ്യാപിക സഹായിച്ചവരെ കണ്ടെത്താൻ സംഭവമറിഞ്ഞ ഉടൻ കളക്ടർ വിവരം നൽകിയിരുന്നു. നിലവിൽ രാജ്യത്ത് അന്തർ സംസ്ഥാന യാത്ര നിരോധനം നില നിൽക്കെയായിരുന്നു ഈ ലംഘനം പോലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യ പത്രത്തോട് കൂടി യാതൊരു വിധ പരിശോധനയും കൂടാതെ സർക്കാരിന്റെ […]

Kerala News

ഉദ്യോഗസ്ഥരുടെ കൂട്ട് പിടിച്ച് അതിർത്തി കടന്ന് അധ്യാപിക

തിരുവനന്തപുരം : ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംസ്ഥാനം കടന്ന് തിരുവനന്തപുരം കേന്ദ്ര വിദ്യാലയ അദ്ധ്യാപിക. സംഭവം അറിഞ്ഞ അധികൃതർ ഉയർന്ന എക്സൈസ് പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വയനാട് തമിഴ് നാട് അതിർത്തി കടന്ന അധ്യാപിക സഹായിച്ചവരെ കണ്ടെത്താൻ കൽപ്പറ്റ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഉത്തരവ് നൽകി. പോലീസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യ പത്രത്തോട് കൂടി യാതൊരു വിധ പരിശോധനയും കൂടാതെ ഏഴു ജില്ലകളും താണ്ടി സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിൽ ആണ് ഇവരെ […]

Local

ലോറിയിടിച്ച് അദ്ധ്യാപിക മരണപ്പെട്ടു

കുന്ദമംഗലം; മുക്കാളി ദേശീയപാദയില്‍ ലോറിയിടിച്ച് അദ്ധ്യാപിക മരണപ്പെട്ടു. കുന്ദമംഗലം പിലാശ്ശേരി എയുപി സ്‌കൂളിലെ അദ്ധ്യാപിക കല്ലാമല പൊന്നന്‍കണ്ടി ഭവിത(42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. ഭര്‍ത്താവ് രാജീവന്‍(പൊന്നങ്കണ്ടി ജിഎച്ച്എസ് അഴിയൂര്‍, ജിയുപിഎസ് തിരുവള്ളൂര്‍), പിതാവ് പരേതനായ ബാലകൃഷ്ണന്‍ വെങ്ങലശ്ശേരി, മാതാവ് പ്രഭാവതി, മക്കള്‍; കീര്‍ത്ത രാജീവ്, കാര്‍ത്തിക്, സഹോദരന്‍ വിനോദന്‍.

News

കുന്ദമംഗലം സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയതു

  • 11th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം സ്‌കൂളില്‍ യു.പി വിഭാഗം അദ്ധ്യാപകനായ ശ്രീനിജ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അധ്യാകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. നടപടികള്‍ക്കായി 15 ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. നേരത്തെ കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബാലാവകാശ കമ്മീഷന്‍ അധ്യാപകനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് അധ്യാപകനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞിരുന്നു. പ്രതിയായ അധ്യാപകന്‍ അധ്യാപകവൃത്തിക്ക് നിരക്കാത്തതും ക്രിമിനലിനേക്കാള്‍ മോശമായ രീതിയിലുമാണ് പെരുമാറിയത് എന്ന […]

error: Protected Content !!