കോഴിക്കോട് ജനറൽ ആശുപത്രിയിൽ മെഡിക്കല്‍ ഐ.സി.യു ആന്റ് സ്‌ട്രോക്ക് യൂണിറ്റ് സജ്ജമായി
മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ രോഗീസൗഹൃദപരവും ഉന്നതസാങ്കേതിക വിദ്യയുള്ളതുമായ മെഡിക്കല്‍ ഐ.സി.യുവും സ്‌ട്രോക്ക് യൂണിറ്റും സജ്ജമായി. ഗവ.ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയ മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോവിഡ് ബാധിതരായി എത്തുന്നവര്‍ക്ക് നിലവാരമുള്ള ചികിത്സ ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാവുന്ന രീതിയിലുള്ള കോവിഡ് സ്‌പെഷ്യല്‍ ഹോസ്പിറ്റലായാണ് ഈ ഐസിയു പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. […]